കളിയിക്കാവിളയിലെ എഎസ്ഐയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളെ ഇന്ന് തമിഴ്നാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങും... തമിഴ്നാട് പോലീസ് പ്രതികളുമായി ഇന്ന് കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എത്തി തെളിവെടുപ്പ് നടത്തിയേക്കുമെന്നും സൂചന

കളിയിക്കാവിളയിലെ എഎസ്ഐയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളെ ഇന്ന് തമിഴ്നാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളായ തൗഫീഖിനെയും മുഹമ്മദ് ഷെമീമിനെയും കസ്റ്റഡിയില്‍ വെയ്ക്കാനുള്ള അപേക്ഷ കുഴിത്തുറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട് പോലീസ് പ്രതികളുമായി ഇന്ന് കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എത്തി തെളിവെടുപ്പ് നടത്തിയേക്കുമെന്നും സൂചനയുണ്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘമായിരിക്കും പ്രതികളെ ചോദ്യം ചെയ്യുക. കുറ്റം സമ്മതിച്ചെങ്കിലും കൂട്ടു പ്രതികളെ കുറിച്ചോ ഗൂഡാലോചന നല്‍കിയതിനെ കുറിച്ചോ ഇവര്‍ ഒരു വിവരവും നല്‍കിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇത് വരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷയെ പിടികൂടിയത്.
ബംഗളൂരു പോലീസാണ് മെഹബൂബ് പാഷയെ പിടികൂടിയത്. കൂട്ടാളികളായ ജബീബുള്ളും അജ്മത്തുള്ളയും മന്‍സൂറും പിടിയിലായിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമെന്നാണ് പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
സംഭവത്തിനു ഭീകര ബന്ധമുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്-കേരള അതിര്‍ത്തിയായ കളിയിക്കാവിള മുസ്ലിം പളളിക്കു സമീപത്തെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വില്‍സണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികള്‍ കാലില്‍ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളില്‍ കടന്ന് മറുവശത്തുകൂടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha






















