മൂന്ന് ഭീകരരെ വെടിവച്ച് സൈന്യം കൊലപ്പെടുത്തി

ജമ്മു കാശ്മീരിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. സോപിയാന്‍ ജില്ലയിലാണ് സൈന്യം മൂന്ന് ഭീകരരെ വെടിവച്ച് കൊലപ്പെടുത്തിയത്. സോപിയാനിലെ വാച്ചി മേഖലയില്‍ ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം കിട്ടിയിരുന്നു. ഇതിറെ അടിസ്ഥാനത്തിലായിരുന്നു സൈന്യം ഈ നീക്കം നടത്തിയത്. ജമ്മു കാശ്മീര്‍ പോലീസും സിആര്‍പിഎഫും കരസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലായിരുന്നു ഭീകരരെ വധിച്ചത്.
2018 സെപ്റ്റംബര്‍ 29ന് പിഡിപി മുന്‍ എംഎല്‍എ അജാജ് മിറിന്റെ ജവഹര്‍നഗറിലെ വസതിയില്‍ നിന്നും എട്ട് ആയുധങ്ങള്‍ കൊള്ളയടിച്ചിരുന്നു. ഈ കേസിലെ പ്രതിയായ ആദില്‍ ഷെയ്ഖാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. സോപിയാന്‍ സ്വദേശിയായ വസീം വാനിയും കൊല്ലപ്പെട്ടുവെന്ന് സൈന്യം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















