ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു.
ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഇന്നു രാവിലെയാണ് കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കശ്മീര്‍ പോലീസും ദൗത്യത്തില്‍ പങ്കാളികളായി. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സേനയ്ക്ക് നേരേ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്നുപേരെയും വധിക്കുകയായിരുന്നു. കാല്ലപ്പെട്ട ഭീകരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha