കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 18 കാരായ രണ്ട് പേർ പിടിയിൽ
ചെന്നൈയിൽ 24 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ വെല്ലൂരില്‍ ശനിയാഴ്ച രാത്രിയാണ് ക്രൂര സംഭവം നടന്നത്. പാർക്കിൽ ഇരുന്ന യുവതിയെയാണ് ആക്രമിച്ച് പീഡനത്തിനിരയാക്കിയത്.
വെല്ലൂര്‍ കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കില്‍ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ സംഘം മര്‍ദ്ദിക്കുകയും ഇവരെ കൊള്ളയടിക്കുകയും ചെയ്തെന്നു പോലീസ് വെളിപ്പെടുത്തുന്നു. സംഭവത്തില്‍ 18 വയസ്സുള്ള രണ്ട് പേരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha