മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്നു രാവിലെ അത്യുഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി.... എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളിലായിരുന്നു ബോംബ്
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്നു രാവിലെ അത്യുഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളിലായിരുന്നു ബോംബ് കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ബോംബ് ആണ് എന്ന് അരിഞ്ഞത് . തുടര്‍ന്ന് ബോംബ് വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി നിര്‍വീര്യമാക്കി ..വിമാനത്താവളത്തില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
ബോംബ് കണ്ടെത്തിയത് വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചിട്ടില്ല. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത് എന്ന് വിദഗ്ദർ പറഞ്ഞു. . ഇപ്പോൾ കിട്ടിയിട്ടുള്ള വിവരമനുസരിച്ച് ഓട്ടോറിക്ഷയില്‍ വിമാനത്താവളത്തിലേക്ക് എത്തിയ ഒരാളാണ് ബോബ് കണ്ടെത്തിയ ബാഗ് വിമാനത്താവളത്തില്‍ വെച്ചത്
https://www.facebook.com/Malayalivartha