മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു: നിയമം ലംഘിച്ചാല്‍ അഞ്ച് വര്‍ഷം തടവ്

ഇനി മുതല്‍ ബീഫ് കഴിക്കുന്നവര്‍ ശ്രദ്ധിക്കണം. ബീഫ് കഴിച്ചാല്‍ നിങ്ങള്‍ക്ക് ഉടന്‍ ജയിലിലാകാം. കാരണം, മഹാരാഷ്ട്രയില്‍ ബീഫ് പൂര്‍ണമായി നിരോധിച്ച് കൊണ്ട് ഉത്തരവ് വന്നിരിക്കുന്നു. നിയമവിരുദ്ധമായി ബീഫ് വില്‍ക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. മഹാരാഷ്ട്ര മൃഗസംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. 1995ലെ ബിജെപി ശിവസേന സര്‍ക്കാരിന്റെ കാലത്താണ് ഭേദഗതി കൊണ്ടുവന്നത്. 1976ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം പശുക്കളെ കൊല്ലുന്നത് നിരോധിച്ചിരുന്നു.
പുതിയ നിയമം നിലവില്‍ വന്നതോടെ കാള, മൂരി എന്നിവയെ കൊല്ലുന്നതിനും നിരോധനം ബാധകമായി. എന്നാല്‍ എരുമയെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ബാധകമല്ല. സംസ്ഥാനത്തെ ബീഫ് വിപണിയില്‍ എരുമമാംസത്തിന്റെ പങ്ക് 25 ശതമാനം മാത്രമാണ്. ഗോവധനിരോധനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. അതേസമയം ബീഫ് കച്ചവടക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ആയിരങ്ങളെ തൊഴില്‍രഹിതരാക്കുന്നത് കൂടാതെ സംസ്ഥാനത്ത് ഇറച്ചിയുടെ വില കുതിച്ചു കയറാനും ഇത് കാരണമാകുമെന്ന് ഇവര്‍ കുറ്റപ്പെടുത്തി. നിയമപരമായി നേരിടാനാകുമോ എന്ന് പരിശോധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ബില്ലിന് അംഗീകാരം നല്‍കിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നന്ദി പറഞ്ഞു. കാര്‍ഷിക മേഖലയിലെ സന്തുലിതാവസ്ഥ ഉറപ്പാക്കുക കൂടിയാണു ബില്‍ ലക്ഷ്യമാക്കുന്നതെന്നു ധനകാര്യ മന്ത്രി സുധീര്‍ മുന്‍ഗന്‍ തിവാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























