Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

കര്‍ണാടക നാഗര്‍ഹോള വനത്തില്‍ കാന്തികമല പ്രതിഭാസം, നിറുത്തിയ കാര്‍ തനിയെ പിന്നോട്ടുരുണ്ട് കയറ്റം കയറി!

23 JANUARY 2020 02:01 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ നാഗര്‍ഹോള വന്യജീവി സങ്കേതത്തില്‍ കാന്തികമല പ്രതിഭാസം. വസ്തുക്കള്‍ ഗുരുത്വാകര്‍ഷണ ബലത്തിനു വിപരീതമായി തനിയെ ഉരുണ്ടു കയറ്റം കയറുന്ന പ്രതിഭാസം ഇവിടെ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് മലയാളി യുവാക്കള്‍. തെക്കേ ഇന്ത്യയില്‍ ആദ്യമായാണു കാന്തികമല പ്രതിഭാസം കണ്ടെത്തുന്നത്.

ഈ മാസമാദ്യം നടത്തിയ കര്‍ണാടക യാത്രയിലാണ് കോലഞ്ചേരി സ്വദേശികളായ മണ്ണേക്കാട്ട് എം. ജീവസ്, ഏഴക്കരനാട്ട് താന്നിക്കാപൊയ്കയില്‍ ടി.കെ. ജോണ്‍സണ്‍ എന്നിവര്‍ കാന്തികപ്രതിഭാസം അനുഭവിച്ചറിഞ്ഞത്. മാനന്തവാടിയില്‍നിന്നു കുട്ട- നാഗര്‍ഹോള വഴിക്കുള്ള യാത്രയില്‍ കുട്ട ചെക്ക്പോസ്റ്റ് കഴിഞ്ഞ് നാഗര്‍ഹോള വനമേഖലയിലേക്ക് പ്രവേശിച്ച് രണ്ടു കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് കാന്തികമല പ്രതിഭാസം കണ്ടെത്തിയത്.

ജീവസും ജോണ്‍സണും, റോഡരുകിലെ ചതുപ്പില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്തിനെ കണ്ട് ഇറക്കത്തില്‍ കാര്‍ ന്യൂട്രലാക്കി നിറുത്തി. അപ്പോഴേക്കും കാര്‍ തനിയെ പിന്നോട്ടുരുണ്ട് കയറ്റം കയറിയപ്പോള്‍ അവര്‍ അമ്പരന്നുപോയി. പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇവരുടെ സുഹൃത്തുക്കളും ഈ റൂട്ടില്‍ കാറുമായി യാത്ര ചെയ്തു. കയറ്റത്തില്‍ പുറകോട്ട് തനിയെ നീങ്ങാന്‍ തുടങ്ങിയ കാര്‍ 10 കിലോമീറ്റര്‍ വരെ സ്പീഡിലെത്തി വനത്തിലെ ഹമ്പ് ചാടിക്കടക്കുകയും ചെയ്തു.

ഒമാനില്‍ ജോലി ചെയ്യുന്ന ജീവസും ജോണ്‍സനും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. ഒമാനിലെ കാന്തികമല പ്രതിഭാസമുള്ള സ്ഥലം പരിചയമുള്ളതിനാല്‍ നാഗര്‍ഹോള വനത്തിലെ പ്രതിഭാസം പെട്ടന്ന് തന്നെ മനസിലായെന്ന് ജീവസ് പറഞ്ഞു. ഒമാന്‍ സലാലയിലെ കാന്തികമല പ്രദേശം ലോകപ്രശസ്തമാണ്.

ഇന്ത്യയില്‍ നാല് സ്ഥലങ്ങളില്‍ കാന്തികമല പ്രതിഭാസം ഉള്ളതായി സ്ഥരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഘട്ട്, ഗുജറാത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലും. നിരവധി വിദേശരാജ്യങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്

പ്രതിഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി വസ്തുക്കള്‍ തനിയെ കയറ്റം കയറുന്ന പ്രതിഭാസം ഗ്രാവിറ്റി ഹില്‍, മാഗ്‌നറ്റിക് ഹില്‍, മിസ്റ്ററി ഹില്‍, മിസ്റ്ററി സ്പോട്ട്, ഗ്രാവിറ്റി റോഡ് എന്നൊക്കെയാണ് അറിയപ്പെടുന്നത്. മലമുകളിലുള്ള ശക്തമായ കാന്തിക പ്രഭാവമാണ് ഇത്തരം പ്രതിഭാസത്തിനു കാരണമെന്നാണ് ശാസ്ത്രീയമായ വിശദീകരണം.

ഗുരുത്വാകര്‍ഷണ നിയമ പ്രകാരം ഇറക്കത്തില്‍ ന്യൂട്രല്‍ ഗിയറില്‍ നിറുത്തിയിടുന്ന വാഹനം താഴേക്കാണ് ഉരുളേണ്ടത്. ഇതിനു പകരം കാന്തികമല പ്രദേശത്ത് വാഹനങ്ങള്‍ തനിയെ പുറകോട്ട് കയറ്റം കയറും. ഇത്തരം പ്രദേശത്ത് വെള്ളം ഒഴിച്ചാലും മുകളിലോട്ട് ഒഴുകും. വിശദീകരിക്കാന്‍ പറ്റാത്ത വിസ്മയമായും ആളുകള്‍ കാന്തികമല പ്രതിഭാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഈ പ്രതിഭാസം ഉള്ള പ്രദേശത്തെ പ്രേതബാധയുള്ള സ്ഥലമായി ആളുകള്‍ വിശേഷിപ്പിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (43 minutes ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (2 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (2 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (3 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (3 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (3 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (4 hours ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 hours ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (4 hours ago)

Malayali Vartha Recommends