Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് രോഗം വരാതിരുന്നതിനു കാരണം ഇതാവാം.. മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധമെങ്കിൽ കോവിഡ് പകരാൻ ചാൻസ് കുറവ്


എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....


നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍


സംഗീത ലോകത്തോട് വിട പറഞ്ഞ് എസ് .പി.. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലായിരുന്നു... പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ നില വഷളാക്കി! ഇത് തീരാനഷ്ടം! കണ്ണീരോടെ ആരാധകർ


ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടി എന്‍ഐഎ... അന്ന് സ്വപ്നയും സരിതും നേരിട്ട് തുറമുഖത്ത് എത്തി... ജലീലിന്റെ മൊഴിയിൽ വൈരുദ്ധ്യം... അനുമതി നല്‍കിയത് ആരാണ്? പൊക്കിയെടുക്കാൻ എൻ.ഐ.എ

ആ ലക്ഷ്യത്തില്‍ പ്രധാനമന്ത്രിയും; പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു; ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത് ബിജെപിയുടെ 80ഓളം ന്യനപക്ഷ സെല്‍ നേതാക്കൾ

24 JANUARY 2020 05:35 PM IST
മലയാളി വാര്‍ത്ത

പൌരത്വ നിയമത്തിലും ദേശീയ പൌരത്വ രജിസ്റ്റററിനെതിരെ ബിജെപിക്കുള്ളിലും വിമത ശബ്ദമുയരുന്നു. ബിജെപിയുടെ 80ഓളം ന്യനപക്ഷ സെല്‍ നേതാക്കളാണ് ഇതോടെ രാജിവെച്ച് പുറത്തുവന്നിട്ടുള്ളത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് 80 മുസ്ലിം നേതാക്കള്‍ ബിജെപി വിട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ഇന്‍ഡോര്‍, മോ, കാര്‍ഗോണ്‍, ദേവസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പൌരത്വ നിയമം, ദേശീയ പൌരത്വ രജിസ്റ്റര്‍ എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ആഴ്ച ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ഒരു നേതാവും രാജിവെച്ചിരുന്നു. ബിജെപി ഹിന്ദു- മുസ്ലിം ചര്‍ച്ചകള്‍ അവസാനിപ്പിച്ച് സമ്പദ് വ്യവസ്ഥയിലും തൊഴിലില്ലായ്മയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് രാജിവെച്ച നേതാക്കള്‍ ബിജെപിക്ക് മുമ്പാകെ വെച്ചിട്ടുള്ള നിര്‍ദേശം. മുത്തലാഖ്, രാമക്ഷേത്രം- ബാബറി മസ്ജിദ്, ആര്‍ട്ടിക്കിള്‍ 370, എന്നീ വിവാദ പ്രശ്‌നങ്ങളുമായി സമുദായത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ലെന്നാണ് ബിജെപിയുടെ ഇന്‍ഡോര്‍ യൂണിറ്റ് ന്യൂനപക്ഷ സെല്‍ ജനറല്‍ സെക്രട്ടറി വസീം ഇഖ്ബാല്‍ ഖാന്‍ വ്യക്തമാക്കി.പൌരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നീ വിഷയങ്ങള്‍ 85 ശതമാനത്തോളം വരുന്ന ജനങ്ങളുടെ വിദ്വേഷം വളര്‍ത്തുന്നതിന് വേണ്ടിയാണ്. രാജ്യത്തെ 31 ശതമാനത്തോളം വരുന്ന നിരകക്ഷരായ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പൌരത്വ രേഖകള്‍ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ന്യൂനപക്ഷ സെല്ലില്‍ നിന്നുള്ള അംഗങ്ങള്‍ വിരമിച്ച സംഭവത്തില്‍ ബിജെപിയുടെ പ്രതികരണം ഇങ്ങനെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൌരത്വ ഭേദഗതി നിയമം, ദേശീയ പൌരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് സെല്ലില്‍ നിന്നുള്ള രാജിയെന്നാണ് ബിജെപി ജില്ലാ ന്യൂനപക്ഷ സെല്‍ തലവന്‍ മന്‍സൂര്‍ അഹമ്മദിന്റെ പ്രതികരണം. ഒരു ന്യൂനപക്ഷ സെല്‍ ഭാരവാഹി മാത്രമാണ് രാജിവെച്ചിട്ടുള്ളതെന്നും മന്‍സൂര്‍ ചൂണ്ടിക്കാണിക്കുന്നു. ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങളുടെ രാജിയെക്കുറിച്ച് അറിയില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വം അവരോട് വ്യക്തിഗതമായി സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബറിലാണ് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍ മുസ്ലിങ്ങളെ ഒഴിവാക്കിക്കൊണ്ട് മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൌരത്വ നല്‍കുന്നത് വിവേചനമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാപ്പ് പറഞ്ഞ് കിം ജോങ്​ ഉന്‍; കത്തിച്ചത്​ ഉദ്യോഗസ്ഥ​െന്‍റ ശരീരമല്ല ; ഒഴുകിവന്ന ഉപകരണങ്ങളാണെന്ന് വിശദീകരണം  (59 minutes ago)

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 59 ലക്ഷം കടന്നു  (1 hour ago)

ദൃശ്യം 2വിന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു  (1 hour ago)

ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്തു  (1 hour ago)

കങ്കണയുടെ വീട് പൊളിച്ച കേസ്... കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുമ്പോള്‍ അത് നിര്‍മാണ ഘട്ടത്തിലായിരുന്നോയെന്ന് കോടതി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോകത്തെ അഭിസംബോധന ചെയ്യും  (1 hour ago)

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു  (2 hours ago)

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു  (2 hours ago)

ഗവാസ്‌കറുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് അനുഷ്‌ക; ഇപ്പോഴും എന്നെ എന്തിനാണ് നിങ്ങള്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്?  (2 hours ago)

കൊറോണയെ തുരത്താന്‍... ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു  (2 hours ago)

രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്‍  (2 hours ago)

ആംബുലൻസിൽ എത്തണം; കോവിഡ് രോഗികള്‍ക്ക് പിഎസ്‌സി പരീക്ഷ എഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍  (3 hours ago)

കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനൊരുങ്ങി റഷ്യ  (3 hours ago)

ആഴ്ചയിലൊരിക്കല്‍ മുരിങ്ങക്ക പറാത്ത; പാചക കുറിപ്പ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവക്കാനാഗ്രഹിക്കുന്നെന്ന് മോദി  (3 hours ago)

ഗന്ധര്‍വ്വന്മാര്‍ക്കായി പാടാനാണോ പോയത്‌'; വാക്കുകളിടറി രാജ  (3 hours ago)

Malayali Vartha Recommends