മംഗളുരുവില്‍ ബോംബ് വച്ചയാള്‍ ഹിന്ദുവായത് ബി.ജെ.പിയെ സംബന്ധിച്ച് മോശം വാര്‍ത്ത; കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍
മംഗളുരു എയര്‍പോര്‍ട്ടില്‍ ബോംബ് വച്ച പ്രതിയെ പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും ജനതാദളും രംഗത്ത്. മംഗളുരുവില്‍ ബോംബ് വച്ചയാള്‍ ഹിന്ദുവായത് ബി.ജെ.പിയെ സംബന്ധിച്ച് മോശം വാര്‍ത്തയാണെന്ന് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു.
ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് പിടിയിലായത്. ഹലസരു പോലീസിന് മുമ്ബാകെ ഇയാള്‍ കീഴടങ്ങുകയായിരുന്നു. അത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായേനെ. കാരണം ഇപ്പോള്‍ അത് റാവുവാണ്. ആര്‍ക്കും ഒന്നും പറയാനില്ല. ചിലപ്പോള്‍ ബി.ജെ.പി ഭക്തര്‍ നിരാശയിലായിരിക്കാം. പിടിയിലായ ആള് ഒരു മുസ്ലീം ആയിരുന്നെങ്കില്‍ അവ അതില്‍ കടിച്ചുപിടിച്ചു കയറാന്‍ ശ്രമിച്ചേനെയെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
ഈ സംഭവം സംശയാസ്ദമാണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി ദാവോസില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ബി.ജെ.പി മംഗളുരുവിനെ വര്‍ഗീയ നഗരമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഇതെങ്ങനെയാണ് നിക്ഷേപം ആകര്‍ഷിക്കുന്നതെന്നും കുമാരസ്വാമി ചോദിച്ചു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കീഴടങ്ങിയ ആള് ഒരു എഞ്ചിനീയറും മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലിക്ക് ശ്രമിച്ചയാളുമാണ്. തൊഴിലില്ലായ്മ ഇന്ന് വലിയ പ്രശ്നമാണ്. ഈ പ്രശ്നമാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
മംഗളൂരുവിലെ ഹോട്ടലില്‍ ജോലിക്കാരനായ ആദിത്യറാവു, സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍ ഒാണ്‍ലൈനില്‍ ഒര്‍ഡര്‍ ചെയ്തും, കടകളില്‍ നിന്ന് വാങ്ങിയുമാണ് സംഘടിപ്പിച്ചത്. എന്‍ജിനീയറിംഗ്, എം ബി എ ബിരുദധാരിയായ ഇയാള്‍ യൂട്യൂബ് വീഡിയോകള്‍ മാതൃകയാക്കി ഹോട്ടലില്‍ വച്ച് സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയായിരുന്നു. വിമാനത്താവളങ്ങളില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കുന്നത് ഇയാളുെട പതിവാണെന്ന് പൊലീസ് പറഞ്ഞു. 2018 ഒാഗസ്റ്റ് 30ന് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിളിച്ച് വ്യാജബോംബ് ഭീഷണി മുഴക്കിയതിന് ആദിത്യ റാവു അറസ്റ്റിലായി. നിര്‍ത്തിയിട്ടിരിക്കുന്ന വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു ഭീഷണി. ഇതെത്തുടര്ന്നിയാള് ആറുമാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha