ഒഡീഷയിലെ ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം... കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കവേയാണ് അപകടം നടന്നത്
ഒഡീഷയിലെ ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഒരാളെ ഗുരതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വിമാനത്താവളത്തിലെ ടെര്‍മിനല്‍-1, ടെര്‍മിനല്‍ -2 എന്നിവയുമായി ബന്ധിപ്പിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കവേയാണ് അപകടം നടന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
https://www.facebook.com/Malayalivartha