2020ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു... അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്ക് പത്മവിഭൂഷണ്‍ നല്കി ആദരിക്കും
2020ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്ക് പത്മവിഭൂഷണ്‍ നല്കി ആദരിക്കും. കേന്ദ്രമന്ത്രിമാരായിരുന്ന ജോര്‍ജ് ഫെര്‍ണാഡസ്, അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പത്മവിഭുഷണ്‍ ലഭിച്ചു. മേരി കോം, അനരൂദ് ജുനൗദ്, ചാനുലാല്‍ മിശ്ര, സ്വാമി വിശ്വേശ്വരതീര്‍ത്ഥ എന്നിവര്‍ക്കും പത്മവിഭുഷണ്‍ ലഭിച്ചു.
കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന് പത്മഭൂഷണ്‍ ലഭിച്ചു. മലയാളികളായ എം. മുംതാസ് അലി, എന്‍.ആര്. മാധവമേനോന് എന്നിവരും പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായി.
സെയ്ദ് മുസീം അലി, മുസഫര്‍ ഹുസൈന്, അജോയ് ചക്രവര്‍ത്തി, ബാല്‍കൃഷ്ണ ദോഷി, കൃഷ്ണമ്മാള്‍ ജഗനാഥന്, എസ്.സി. ജാമീര്‍, അനില്‍ പ്രകാശ് ജോഷി, സിറിംഗ് ലാന്‍ഡോള്‍, ആനന്ദ് മഹീന്ദ്ര, ജഗദീഷ് ഷെത്ത്, പി.വി. സിന്ധു, വേണു ശ്രീനിവാസന്, മനോജ് ദാസ് എന്നീവര്‍ക്കും പത്മഭൂഷണ്‍ ലഭിച്ചു.
കട്ടുങ്കല്‍ സുബ്രഹ്മണ്യം മണിലാല്‍, എന്‍. ചന്ദ്രശേഖരന് നായര്‍, എം.കെ. കുഞ്ഞോള്, മൂഴിക്കല്‍ പങ്കജാക്ഷി, സത്യനാരായണ്‍ മുണ്ടയൂര്‍, തലപ്പില്‍ പ്രദീപ് എന്നീവരാണ് കേരളത്തിന് അഭിമാനമായി പത്മശ്രീ പുരസ്കാരങ്ങള്‍ നേടിയത്. അരുണാചല്‍ പ്രദേശിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് മുണ്ടയൂര്‍ പുരസ്കാരത്തിന് അര്‍ഹനായത്.
"
https://www.facebook.com/Malayalivartha