ഡല്‍ഹിയില്‍ ഭജ്നപുരയില് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന വീണുണ്ടായ അപകടത്തില്‍ ഒരു അദ്ധ്യാപികയും മൂന്ന് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ 4 മരണം... രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡല്‍ഹിയില്‍ ഭജ്നപുരയില് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന വീണുണ്ടായ അപകടത്തില്‍ 4 പേര് മരിച്ചു. ഒരു അദ്ധ്യാപികയും മൂന്ന് വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന കെട്ടിടത്തിന്നുള്ളില്പ്പെട്ട 12 വിദ്യാര്‍ത്ഥികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
ഏഴ് ഫയര്‍ യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
"
https://www.facebook.com/Malayalivartha