അരുണാചല്‍ പ്രദേശ് വഴി കേരളത്തിന് ഇക്കുറി അപൂര്‍വമായൊരു പത്മശ്രീ...
റിപബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ക്ക് പത്മശ്രീ. മൂഴിക്കല്‍ പങ്കജാക്ഷി, സത്യനാരായണന് മുണ്ടൂര്‍ എന്നിവര്‍ക്കാണ് പത്മശ്രീ. മൂഴിക്കല്‍ പങ്കജാക്ഷി നോക്കുവിദ്യാ കലാകാരിയാണ്. ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന് മുണ്ടൂര്‍ പത്മ പുരസ്കാരത്തിന് അര്‍ഹനായത്. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി. ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്കാരം ലഭിച്ചത്.
കേരളത്തില്‍ ജനിച്ച സത്യനാരായണന് മുണ്ടൂര്‍ 40 വര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് താമസിക്കുന്നത്. അരുണാചല്‍ പ്രദേശ് സര്‍ക്കാരാണ് മുണ്ടൂരിന്റെ പേര് നാമനിര്‍ദേശം നല്‍കിയത്. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മശ്രീ. അന്യംനിന്നു പോകുന്ന പരമ്പരാഗത കലാരൂപത്തെ സ്വന്തം പരിശ്രമത്തിലൂടെ സംരക്ഷിച്ച് ഈ മേഖലക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. രാമായണവും മഹാഭാരതവും ആസ്പദമാക്കിയുള്ള പാവകളിയാണിത്. കോട്ടയം സ്വദേശിയാണ് പങ്കജാക്ഷി.
അരുണാചല്‍ പ്രദേശ് വഴി കേരളത്തിന് ഇക്കുറി അപൂര്‍വമായൊരു പത്മശ്രീ. നാലു പതിറ്റാണ്ടു മുമ്പ് അരുണാചല്‍ പ്രദേശിലെത്തി വിദ്യാഭ്യാസ, വായനശാല രംഗത്ത് സേവനമനുഷ്ഠിക്കുന്ന സത്യനാരായണന് മുണ്ടയാടാണ് റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരം നേടിയ മലയാളികളില്‍ ഒരാള്‍. അരുണാചല്‍ പ്രദേശുകാര്‍ക്ക് അക്ഷരവെളിച്ചം പകരുന്ന 'അങ്കിള്‍ മൂസ'. തൃശൂര്‍ മുണ്ടയാട് ആറങ്ങോട്ടുകര സ്വദേശിയായ സത്യനാരായണന് വിവേകാനന്ദ കേന്ദ്രം പ്രവര്‍ത്തകനാണ്.
നേരത്തേ മുംബൈയില്‍ റവന്യൂ ഓഫിസറായിരുന്നു. ഉദ്യോഗം ഉപേക്ഷിച്ച് 1979ലാണ് അരുണാചല്‍ പ്രദേശിലെ ലോഹിത് എന്ന ഉള്‍നാട്ടില്‍ ചേക്കേറിയത്. വായനശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറി. 13 ബാംബൂസ ലൈബ്രറികള്‍ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഓരോന്നിലും 10,000ത്തില്‍ കുറയാത്ത പുസ്തകങ്ങള്‍. ഗാര്‍ഹിക വായനശാല പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. കുട്ടികളുടെ അക്കാദമിക താല്പര്യങ്ങള് പരിപോഷിപ്പിക്കുന്നതിനും വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളാണ് അരുണാചല്‍ പ്രദേശുകാര്‍ക്ക് അദ്ദേഹത്തെ അങ്കിള്‍ മൂസയാക്കിയത്.
https://www.facebook.com/Malayalivartha