റിപ്പബ്ലിക് ദിനത്തില്‍ നേപ്പാളിന് ഇന്ത്യയുടെ സമ്മാനം 30 ആംബുലന്‍സുകളും ആറ് ബസുകളും
റിപ്പബ്ലിക് ദിനത്തില്‍ അയല്‍ രാജ്യമായ നേപ്പാളിന് ഇന്ത്യയുടെ വക സമ്മാനം 30 ആംബുലന്‍സുകളും ആറ് ബസുകളും. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി ആണ് ആംബുലൻസുകളും ബസ്സുകളും രാജ്യം സമ്മാനിച്ചത്.
ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സാമൂഹ്യ സാമ്പത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. നേരത്തെ 700 ആംബുലന്‍സുകളും 100 ബസുകളും നേപ്പാളിന് രാജ്യം സമ്മാനിച്ചിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടന്നു
https://www.facebook.com/Malayalivartha