സിനിമയ്ക്ക് പോകാമെന്ന വ്യാജനെ ഭാര്യയെ കൂട്ടികൊണ്ട് പോയത് സുഹൃത്തുക്കൾക്ക് മുൻപിൽ... ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ഭാര്യയെ കാഴ്ച്ച വെച്ചത് എല്ലാ സൗകര്യങ്ങളും ചെയ്ത കൊടുത്തശേഷം... ഭര്‍ത്താവും കൂട്ടാളികളും കുടുങ്ങിയതിങ്ങനെ...
ഭാര്യയെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് കൂട്ട ബലാത്സംഗം ചെയ്യാന്‍ കൂട്ടുനിന്ന ഭര്‍ത്താവ് അറസ്റ്റില്‍. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ഇയാള്‍ ഭാര്യയെ കാഴ്ചവെക്കുകയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവറായ ഭര്‍ത്താവിനെയും കൂട്ടാളികളെയും കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന വ്യാജനെയാണ് വീട്ടില്‍ നിന്നും അടുത്ത പട്ടണമായ ജോഗേശ്വരിയിലേക്ക് കൊണ്ടുവന്നത്. അപ്പോഴെക്കും ആ രണ്ട് സുഹൃത്തുക്കള്‍ അവിടെക്ക് എത്തിയിരുന്നു. അവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനായി ഇയാള്‍ കൂട്ടുനില്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി പല്‍ഗാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശിക്ഷാനിയമത്തിലെ 376 ഡി വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha