Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ നാഴികകല്ല്; സാധാരണക്കാര്‍ക്ക് പദ്മ പുരസ്‌കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി

27 JANUARY 2020 11:37 AM IST
മലയാളി വാര്‍ത്ത

സാധാരണക്കാര്‍ക്ക് പദ്മ പുരസ്‌കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത് എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്‌കാരങ്ങളെ കുറിച്ചുള്ള പൊതുധാരണയില്‍ മാറ്റം വന്നതായി മോദി അഭിപ്രായപ്പെട്ടത്. പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

'എല്ലാവര്‍ഷത്തെയും പോലെ കഴിഞ്ഞദിവസം വൈകീട്ട് പദ്മ പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് അര്‍ഹരമായവരെ കുറിച്ച് വായിച്ചുമനസ്സിലാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. അവരുടെ സംഭാവനകളെ കുറിച്ച് നിങ്ങളുടെ കുടുംബവുമായി ചര്‍ച്ച ചെയ്യൂ. 46,000 അപേക്ഷകളാണ് 2020 ലെ പദ്മ പുരസ്‌കാരത്തിനായി ലഭിച്ചത്. 2014 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 20 ഇരട്ടി വര്‍ധനവാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പദ്മ പുരസ്‌കാരങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഇന്ന് പദ്മ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഓണ്‍ലൈന്‍ മുഖാന്തിരമാണ്. ആദ്യകാലത്ത് തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ജനങ്ങളാണ് നിര്‍ദേശിക്കുന്നത്. ഒരു പുതിയ വിശ്വാസവും ബഹുമാനവും രാജ്യത്തെ പദ്മ പുരസ്‌കാരത്തോട് ഉണ്ടായിരിക്കുന്നു. പരിമിതമായ സാഹചര്യങ്ങളിലും കഠിനാധ്വാനത്തിലൂടെ ഇന്നത്തെ നിലയിലെത്തിയവരാണ് ഓരോ പുരസ്‌കാര ജേതാവും.' പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ പദ്മ പുരസ്‌കാരത്തിന് അര്‍ഹയായ വൃക്ഷമാത എന്നറിയപ്പെടുന്ന സാലുമരദ തിമ്മക്കയെയും മോദി ഓര്‍ത്തു. പദ്മ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ചതിനൊപ്പം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച അസ്സമിനെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരം പേര്‍ പങ്കെടുത്ത ഗെയിംസില്‍ എണ്‍പതോളം റെക്കോഡുകള്‍ തകര്‍ക്കപ്പെട്ടു. ഇതില്‍ 56 എണ്ണവും തകര്‍ത്തത് പെണ്‍കുട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗഗന്‍യാന്‍ മിഷന്‍ പുതിയ ഇന്ത്യയുടെ നാഴികക്കല്ലായിരിക്കുമെന്ന് അഭിപ്രായപ്പെട്ട മോദി ശാസ്ത്ര സാങ്കേതിക മേഖലയിലെ ചരിത്രപരമായ മുന്നേറ്റമായിരിക്കുമെന്നും അതെന്നും കൂട്ടിച്ചേര്‍ത്തു. പരീക്ഷക്കായി തയ്യാറെടുക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരം കുട്ടികള്‍ പങ്കെടുത്ത പരീക്ഷാ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത് പ്രധാനമന്ത്രി സ്മരിച്ചു. എന്തുവെല്ലുവിളികളെയും നേരിടാന്‍ കരുത്തുള്ളവരാണ് നമ്മുടെ ചെറുപ്പക്കാര്‍ എന്നാണ് മുഖ്യമന്ത്രി യുവതലമുറയെ കുറിച്ച് അഭിപ്രായപ്പെട്ടത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (5 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (27 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends