മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച മോഷ്ടാവിന്റെ ചൂണ്ടുവിരല്‍ കടിച്ചെടുത്തു!
ഡല്‍ഹിയിലെ ജ്യോതി നഗറിലുള്ള പബ്ലിക് പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന 21-കാരനായ ദേവ് രാജിനെ ആക്രമിക്കാനെത്തിയ രണ്ടുപേരില്‍ ഒരാളുടെ വിരല്‍ ആ യുവാവ് കടിച്ചറുത്തു. യുവാവിന്റെ ഫോണ്‍ തട്ടിയെടുക്കാനായാണ് ഇവര്‍ ആക്രമിച്ചത്. സ്വയരക്ഷാര്‍ത്ഥമാണ് യുവാവ് മോഷ്ടാക്കളില്‍ ഒരാളുടെ കൈയ്യില്‍ കടിച്ചത്.
മോഷ്ടാക്കളിലൊരാള് പിന്നില്‍ നിന്ന് ദേവിന്റെ കഴുത്ത് അമര്‍ത്തിപ്പിടിച്ചു. ദേവ് ശബ്ദമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വാ മൂടാന്‍ ശ്രമിച്ചയാളുടെ ചൂണ്ടുവിരലില്‍ ദേവ് ശക്തിയായി കടിച്ചു. ഇതിനിടെ ഫോണ്‍ കൈയ്യിലായതോടെ മോഷ്ടാക്കള്‍ ഓടുകയായിരുന്നു. എന്നാല്‍ കടിച്ചു പിടിച്ച വിരല്‍ കൈപ്പത്തിയില്‍ നിന്ന് അറ്റുവീണു. രോഹിത് എന്നയാളുടെ കൈവിരലാണ് അറ്റത്. ചോരയൊലിച്ച കൈയ്യുമായി മോഷ്ടാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. കൂട്ടാളി ഓടി രക്ഷപ്പെട്ടു.
രോഹിത്തിനും കൂട്ടാളിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. രക്ഷപെട്ട പ്രതിക്കായി അന്വേഷണം തുടങ്ങിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഹിത്തിന്റെ കൈവിരല്‍ കൂട്ടിച്ചേര്‍ക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
https://www.facebook.com/Malayalivartha