പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമല്ലെന്ന പറഞ്ഞ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി മമത ബാനര്‍ജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാള്‍. പ്രക്ഷോഭം മുന്നില്‍നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയില്‍ പറഞ്ഞു. പൗരത്വ നിയമത്തിന് എതിരെ സമാധാനപരമായി പോരാട്ടം തുടരും. ബംഗാളില്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
രാജ്യത്തെ പൗരനാകാന്‍ വിദേശി ആയിരിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് അപകടം നിറഞ്ഞ കളിയാണ്. ജനങ്ങളെ മരണത്തിലേക്ക് തളളി വിടുന്നതിന് തുല്യമാണ്. അവരുടെ കുരുക്കില്‍ വീണുപോകരുതെന്നും മമത മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ 20നാണ് പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
അതേസമയം, പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കാന്‍ വൈകുന്നതിനെതിരേ സിപിഎം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക നിയമസഭ സമ്മേളനം സര്‍ക്കാര്‍ വിളിച്ചുകൂട്ടിയത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രമേയം അവതരിപ്പിച്ചത് കേരളമാണ്. പിന്നീട് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന് എന്നി സംസ്ഥാനങ്ങളും പ്രമേയം പാസാക്കിയിരുന്നു.
https://www.facebook.com/Malayalivartha