ഗുരുമൂര്‍ത്തിക്ക് പെട്രോള്‍ ബോംബ്; ആര്‍എസ്എസ് സൈദ്ധാന്തികനും തുഗ്ലക് വാരികയുടെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുടെ വീടിന് നേരെ പെട്രോള് ബോംബ് എറിയാന്‍ ശ്രമം

ആര്‍എസ്എസ് സൈദ്ധാന്തികനും തുഗ്ലക് വാരികയുടെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുടെ വീടിന് നേരെ പെട്രോള് ബോംബ് എറിയാന്‍ ശ്രമം. എട്ട് പേര്‍ പിടിയില്‍. ബൈക്കില്‍ എത്തിയ സംഘം പെട്രോള്‍ ബോബ് എറിയാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടുകയായിരുന്നു. സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ അക്രമികള്‍ ഭയന്ന് ഓടുകയായിരുന്നു.
ശശികുമാര്‍, ജനാര്‍ധനന്‍, ബാലു, തമിഴ്, പ്രശാന്ത്, ശക്തി, ദീപന്‍, വാസുദേവന്‍ എന്നിവരാണ് പിടിയിലായത്. സംശാസ്പദമായ സാഹചര്യത്തില്‍ ഗുരുമൂര്‍ത്തിയുടെ വീടിന് സമീപം രണ്ട് പേര്‍ ചുറ്റുന്നത് കണ്ട വളര്‍ത്തുനായ കുരച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടി.
വുഡ്‌ലാന്‍ഡ് ഹോട്ടല്‍, സത്യം തിയേറ്റേഴ്‌സ് പെട്രോള്‍ ബോംബ് ആക്രമണക്കേസിലെ പ്രതി കൂടിയാണ് ശശികുമാര്‍. 2013ല്‍ തനിക്ക് വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ഗരുമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. ഫക്രുദ്ദീന്‍ എന്നൊരാള്‍ തന്നെ വധിക്കാന്‍ ഇതിനു മുമ്പ് ശ്രമം നടത്തിയിട്ടുണ്ട്. വധിക്കാന്‍ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. അയാള്‍ തന്റെ ഓഫീസും വീടും പരിസരവും നീരിക്ഷിച്ച് മനസ്സിലാക്കിയ ശേഷമാണ് കൃത്യം നടത്താനായി ഒരുങ്ങിയത്. അന്ന് തന്നെ തനിക്ക് ഗണ്‍മാന്‍ സുരക്ഷ വേണമെന്നും വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു എന്നും ഗുരുമൂര്‍ത്തി അറിയിച്ചു.
കൂടാതെ തങ്ങളുടെ ജീവിത ശൈലി പ്രകാരം വീടുകളില്‍ നായകളെ വീട്ടില്‍ വളര്‍ത്താറില്ല. തന്റെ സുഹൃത്താണ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം നായയെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയുള്ളതിനാല്‍ സൂക്ഷിക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നിര്‍ദ്ദേശിച്ചിരുന്നു. തന്നെ വധിക്കാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ ധൈര്യം ആവശ്യമാണെന്നും ഗുരുമൂര്‍ത്തി വ്യക്തമാക്കി.
https://www.facebook.com/Malayalivartha