Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദ....തുറന്നു പറച്ചിലോടെ യുവാവ് രംഗത്തെത്തി...ചെയ്യാന്‍ പാടില്ലാത്ത പലതും ചെയ്തു...ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ തയാറാണ്

28 JANUARY 2020 04:29 PM IST
മലയാളി വാര്‍ത്ത

ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദ എന്ന് തുറന്നു പറച്ചിലോടെ യുവാവ് രംഗത്തെത്തിയിരിക്കുകയാണ് ... ചെയ്യാന്‍ പാടില്ലാത്ത പലതും ചെയ്തു ! എന്റെ ശരീരത്തില്‍ മുഴുവന്‍ അയാളുടെ മുഖം പച്ച കുത്തിയിട്ടുണ്ട്; നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ യുവാവ് തുറന്നു പറയുമ്പോൾ വിശ്വസിക്കാനാകാതെ ജനം
കലൈഞ്ജര്‍ ടിവിക്ക്‌ കൊടുത്ത അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്. യുവാവ് പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ ആയിരുന്നു

പത്തുവര്‍ഷം താന്‍ നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നു.... അന്ന് തന്റെ ശരീരമാസകലം അയാളുടെ ചിത്രം പച്ചകുത്തി..അയാൾക്കൊപ്പം എന്തിനും കൂട്ടായി നിന്നു .. നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്‍ക്കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്.

മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. ഏകദേശം മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഇവരില്‍ മിക്കവരും നിത്യാനന്ദയുടെ പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്.

ഒന്നര വര്‍ഷം മുമ്പുതന്നെ ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് തന്റെ വിശ്വാസമെന്നും യുവാവ് പറയുന്നു. അതേസമയം ഇതേ ആശ്രമത്തിലെ രഹസ്യ അറയില്‍ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി. ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്?. വിജയ കുമാര്‍ ചോദിക്കുന്നു.

2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഉണ്ടായിരുന്ന താന്‍ അയാളുടെ സകല നെറികേടിനും കൂട്ടുനിന്നുവെന്നും അമ്പരപ്പിക്കുന്ന വാക്‌സാമര്‍ഥ്യത്തിലൂടെയാണ് നിത്യാനന്ദ ആളുകളെ വലയിലാക്കുന്നതെന്നും വിജയകുമാര്‍ പറയുന്നു.അവിടെയുള്ള സത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. നിത്യനട പീഡിപ്പിച്ചു എന്ന് പരാതി പറയുന്ന സ്ത്രീകളെക്കാൾ എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിന് ശേഷവും ഇതുതന്നെയാണ് അവസ്ഥയെന്നും വിജയകുമാര്‍ വെളിപ്പെടുത്തുന്നു.

അമാവാസി ദിനത്തില്‍ നിത്യാനന്ദ തയ്യാറാക്കുന്ന മരുന്ന് എല്ലാവര്‍ക്കും നല്‍കും. ഇത് കഴിച്ചാല്‍ ഇയാളോടുള്ള വിധേയത്വം കൂടുമെന്നും പറയപ്പെടുന്നു ... സന്താന ഭാഗ്യമില്ലാതിരുന്ന സ്ത്രീക്ക് പൈനാപ്പിൾ ആശീർവദിച്ച് നൽകിയതിനെ തുടർന്ന് ഗർഭം ഉണ്ടായെന്നും അതിനെ തുടർന്നാണ് താൻ പ്രശസ്തനായത് എന്നുമാണ് നിത്യാനന്ദതന്നെ പറഞ്ഞിട്ടുള്ളത്

സുന്ദരിമാര്‍ എപ്പോഴും ഒപ്പം വേണമെന്നുള്ളത് ഇയാളുടെ നിര്‍ബന്ധമായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തും. ഇതാണ് അയാളുടെ ബിസിനസ് വിജയത്തിന്റെ തന്ത്രം എന്നുമാണ് വിജയകുമാർ കലൈഞ്ജര്‍ ടിവിക്ക്‌ കൊടുത്ത അഭിമുഖത്തിൽ പറയുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (18 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (54 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends