കേന്ദ്രത്തിന്റെ എട്ടിന്റെ പണി;ഡല്‍ഹി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍
ഡല്‍ഹി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍. ജന്മനാടായ ബിഹാറിലെ ജഹനാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖല ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ചാണ് ഡല്ഹിയില്ഷര്ജീല് ഇമാമിനെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലും ഇദ്ദേഹത്തിനെതിരേ കേസുകളുണ്ട്.
ഡല്‍ഹി ക്രൈംബ്രാഞ്ച് പോലിസില്‍നിന്നുള്ള അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തി ഇന്നലെ വൈകുന്നേരും മുതല്‍ മുംബൈ, പട്ന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇമാമിനായി പോലിസ് തിരിച്ചില്‍ നടത്തിയിരുന്നു. പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം ശക്തമായിരിക്കെ ഡിസംബറില്‍ ജാമിയ മില്ലിയ ഇസ്ലാമിയ്യ സര്‍വകലാശാലയിലും പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും നടന്ന പ്രതിഷേധങ്ങളില്‍ ഇദ്ദേഹം വിഘടനവാദ പ്രസംഗം നടത്തിയെന്നാണ് ആരോപണം.
ഡല്‍ഹിയിലെ ശഹീന്‍ ബാഗ് പ്രതിഷേധത്തില്‍ സംഘാടകരില്‍ ഒരാളാണ് ഷാര്‍ജീല്‍ ഇമാം. എന്നാല്‍ ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ തള്ളിക്കളയും 'ഒരൊറ്റ വ്യക്തിയെയും' സംഘാടകന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha