Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ്

28 JANUARY 2020 05:38 PM IST
മലയാളി വാര്‍ത്ത

ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ്. മു​കേ​ഷ് സിം​ഗി​നെ കേ​സി​ലെ മ​റ്റൊ​രു കു​റ്റ​വാ​ളി​യാ​യ അ​ക്ഷ​യ് സിം​ഗു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​നു നി​ര്‍​ബ​ന്ധി​ച്ചു. ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി​യെ​ന്നും അ​ഭി​ഭാ​ഷ​ക പ​റ​ഞ്ഞു. ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ ശേ​ഷ​മേ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​യാ​ളെ ഏ​കാ​ന്ത ത​ട​വി​ലേ​ക്ക് മാ​റ്റാ​വൂ എ​ന്നാ​ണ് ച​ട്ട​മെ​ന്നും മു​കേ​ഷ് സിം​ഗി​നെ വ​ള​രെ മു​ന്പു ത​ന്നെ ഏ​കാ​ന്ത ത​ട​വി​ലേ​ക്കു മാ​റ്റി​യി​രു​ന്നു​വെ​ന്നും അ​ഭി​ഭാ​ഷ​ക വാ​ദി​ച്ചു.

ദയാ ഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി ഇന്ന് വാ​ദം കേ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഉ​ട​ന്‍ ലി​സ്റ്റ് ചെ​യ്യാ​ന്‍ ര​ജി​സ്ട്രി​യെ സ​മീ​പി​ക്കാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ നിർദ്ദേശം നൽകിയിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജ​സ്റ്റി​സ് ആ​ര്‍. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ മൂ​ന്നം​ഗ ബെ​ഞ്ച് ബു​ധ​നാ​ഴ്ച വി​ധി പ​റ​യും.

എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തെ​ന്ന അ​ഭി​ഭാ​ഷ​ക​യു​ടെ വാ​ദ​ത്തെ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത എ​തി​ര്‍​ത്തു. എ​ല്ലാ രേ​ഖ​ക​ളും രാ​ഷ്ട്ര​പ​തി​ക്കു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു മേ​ത്ത പ​റ​ഞ്ഞു. മു​കേ​ഷ് സിം​ഗി​നെ ഏ​കാ​ന്ത ത​ട​വി​ലേ​ക്കു മാ​റ്റി​യി​ട്ടി​ല്ലെ​ന്നും പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്കു മാ​റ്റു​ക​യാ​ണു ചെ​യ്ത​തെ​ന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ പ​റ​ഞ്ഞു. രാ​ഷ്ട്ര​പ​തി ധൃ​തി​പി​ടി​ച്ച്‌ ദ​യാ​ര്‍​ജി ത​ള്ളി എ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​വു​മെ​ന്നു ജ​സ്റ്റീ​സ് ആ​ര്‍. ഭാ​നു​മ​തി ചോ​ദി​ച്ചു. ഈ ​മാ​സം പ​തി​നേ​ഴി​നാ​ണു മു​കേ​ഷ് സിം​ഗി​ന്‍റെ ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി ത​ള്ളി​യ​ത്. ഈ ​തീ​രു​മാ​നം കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ര​ണ​വാ​റ​ന്‍റ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു മു​കേ​ഷ് കു​മാ​ര്‍ സിം​ഗ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം വധശിക്ഷ കാത്തുകഴിയുന്ന പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയിലില്‍ വെച്ച്‌ വിഷം നല്‍കിയതായി ആരോപണം ഉയർന്നിരുന്നു. സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ മതിയായ രേഖകള്‍ നല്‍കുന്നില്ലെന്ന ആരോപണവുമായി പ്രതികളുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജയിലില്‍ സൂക്ഷിച്ചിട്ടുള്ള 160 പേജുള്ള 'ഡരിന്‍ഡ' എന്നുപേരുള്ള ഡയറി ഇതുവരെ ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

ജനുവരി 22 ന് ഈ ഡയറി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇത് ജയില്‍ നമ്ബര്‍ നാലില്‍ ഉണ്ട്. ദയാഹര്‍ജി നല്‍കാന്‍ ഡയറി അത്യന്താപേക്ഷിതമാണ്. തങ്ങല്‍ക്ക് റെക്കോഡുകള്‍ അത്യന്താപേക്ഷിതമാണ്. റെക്കോഡുകളെല്ലാം രണ്ടാം നമ്ബര്‍ ജയിലിലും മൂന്നാം നമ്ബര്‍ ജയിലിലുമാണുള്ളത്. വിനയ് ശര്‍മ്മയെ പാര്‍പ്പിച്ചിട്ടുള്ളത് നാലാം നമ്ബര്‍ ജയിലിലാണെന്നും അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു.

വിനയ് ശര്‍മ്മയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല. ദയാഹര്‍ജി പരിഗണിക്കുന്ന രാഷ്ട്രപതി ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അഭിഭാഷകന്‍ എ പി സിംഗ് ആവശ്യപ്പെട്ടു. അതേസമയം ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം പ്രതികള്‍ക്ക് നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടിവെക്കാന്‍ പ്രതിഭാഗം തന്ത്രങ്ങള്‍ മെനയുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ നാലു പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22 ന് ശിക്ഷ നടപ്പാക്കാന്‍ പുറപ്പെടുവിച്ച വാരണ്ട്, രണ്ടുപ്രതികള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ദയാഹര്‍ജികള്‍ സുപ്രീംകോടതിയും രാഷ്ട്രപതിയും തള്ളിയതോടെയാണ് ഡല്‍ഹി കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (11 minutes ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (14 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (25 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (47 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (2 hours ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (3 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

Malayali Vartha Recommends