തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കൂ: യോഗേന്ദ്ര യാദവ്

താനെന്തിങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ നല്‍കണമെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് യോഗേന്ദ്ര യാദവ്. താന്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടുണ്ടെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കണം.
ഒരു പദവിയില്‍ നിന്നും പുറത്തു പോവുക എന്നതിന് താന്‍ പാര്‍ട്ടി വിടുന്നു എന്ന് അര്‍ത്ഥമില്ലെന്ന് യാദവ് പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നുമാണ് എ.എ.പി ജനിച്ചത്. ആ പ്രതീക്ഷകളൊന്നും വൃഥാവിലാകരുത്. വൈകിട്ട് എല്ലാവരും നല്ല വാര്‍ത്ത കേള്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ കണ്‍വീനര്‍ ആരായിരിക്കണമെന്നത് ഒരു പ്രശ്‌നമല്ലെന്നും പാര്‍ട്ടിക്കകത്തുള്ള ആന്തരിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചാണ് പ്രശ്‌നമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ കമ്മിറ്റിയില്‍ തുടരാന്‍ താന്‍ യോഗ്യനല്ലെങ്കില്‍ അതില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ കമ്മിറ്റിയില്‍ നിന്നും യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് നടക്കുന്ന ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ എടുക്കും. പ്രകൃതി ചികിത്‌സയ്ക്കായി പോകുന്നതിനാല്‍ യോഗത്തില്‍ കേജ്‌രിവാള്‍ പങ്കെടുക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























