Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ... കെജ്രിവാള്‍ ബിജെപിയെ രാജ്യസ്നേഹം പഠിപ്പിക്കണ്ടെന്നും താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ബിജെപിയിലെത്തിയതാണെന്നും അമിത് ഷാ

29 JANUARY 2020 07:35 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പാണ് തലസ്ഥാനേത്തേത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം തലസ്ഥാനത്ത് അധികാരത്തിലെത്തുക എന്നത് ബി.ജെ.പി അഭിമാനപ്രശ്നമായാണ് കാണുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെജ്രിവാള്‍ ബിജെപിയെ രാജ്യസ്നേഹം പഠിപ്പിക്കണ്ടെന്നും താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ബിജെപിയിലെത്തിയതാണെന്നും അമിത് ഷാ പറഞ്ഞു. റായ്പൂരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്തരക്കാര്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് രാജ്യത്ത് കലാപം ഉണ്ടാക്കാനാണ്. ബിജെപിക്ക് പാകിസ്താനികളേയാണ് ഇഷ്ടമെന്ന് കെജ്രിവാള്‍ പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ല. ഇന്ത്യക്കാരായ മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. അമിത് ഷാ പറഞ്ഞു.

ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് കെജ്രിവാളിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. രണ്ട് വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. അന്ന് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ കെജ്രിവാള്‍ വിസമ്മതിച്ച സംഭവവും അമിത് ഷാ ചൂണ്ടിക്കാട്ടി.

മുമ്പും ആംആദ്മിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ട് വലിച്ചതായി അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുകയാണ് എഎപിയും അരവിന്ദ് കെജ്രിവാളും ചെയ്തത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷയ്ക്കായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ 15 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് തെരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാള്‍ പറഞ്ഞത്. നഗരത്തില്‍ എവിടെയാണ് അദ്ദേഹം ക്യാമറകള്‍ സ്ഥാപിച്ചത്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് വേണ്ടി 5,000 ബസുകള്‍ വാങ്ങുമെന്നാണ് കെജ്രിവാള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ 300 എണ്ണം മാത്രമാണ് ഇതുവരെ വാങ്ങിയത്. ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത് മുതല്‍ യമുന നദി വൃത്തിയാക്കുന്നത് വരെയുള്ള വാഗ്ദാനങ്ങളാണ് ആംആദ്മി ആളുകള്‍ക്ക് നല്‍കിയിരുന്നത്. ഇതെല്ലാം അരവിന്ദ് കെജ്രിവാളിന് ഓര്‍മ്മയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

എവിടെയാണ് പുതിയ സ്‌കൂളുകള്‍ നിര്‍മ്മിച്ചതെന്ന് കെജ്രിവാള്‍ പറഞ്ഞ് തരണം. ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ഏകദേശം 700 സ്‌കൂളുകളില്‍ ഇന്നും പ്രധാനാദ്ധ്യാപകര്‍ ഇല്ലാത്ത സ്ഥിതിയാണ്. പല സ്‌കൂളുകളിലും ശാസ്ത്രവിഭാഗം ഇല്ല. സംസ്ഥാനത്തെ സ്‌കൂളുകളില്‍ 19,000 ത്തിലധികം അദ്ധ്യാപകരുടെ കുറവാണ് ഉള്ളതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. യമുന നദി ശരിയാം വിധം ശുചിയാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (58 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends