Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടിവാളുകൊണ്ട് വിവാഹപന്തലില്‍ കേക്കുമുറി... വധുവും വരനും ഒന്നിച്ച് വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന വീഡിയോ വൈറലായി, ലൈവ്‌ കണ്ട് പോലീസ് ചെയ്തത്....

29 JANUARY 2020 08:29 AM IST
മലയാളി വാര്‍ത്ത

കോളജുകളിലേക്ക് പതിവായി യാത്ര ചെയ്യുന്ന ബസുകളിലെ കുട്ടി നേതാക്കന്‍മാരാണ് ബസ് തലകള്‍ . ഇത്തരം തലകള്‍ക്ക് കോളജുകളില്‍ താര പരിവേഷവുമാണ്. നഗരത്തിലെ പ്രമുഖ കോളജായ പചൈപ്പാസ് കോളജിനെ അടക്കി ഭരിച്ചിരുന്ന തലയായിരുന്നു തിരുവൈക്കാട് സ്വദേശി ഭുവനേശ്വര്‍. ഞായറാഴ്ച്ചയായിരുന്ന ഭുവനേശ്വറിന്റെ വിവാഹ സല്‍ക്കാരം. പഴയ കൂട്ടുകാരെയെല്ലാം സല്‍ക്കാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പഴയ ഗ്യാങ് ലീഡറുടെ വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ തന്നെ കൂട്ടുകാര്‍ തീരുമാനിച്ചു.

വധുവും വരനും ഒന്നിച്ച് കേക്ക് മുറിക്കുന്നത് വ്യത്യസ്തമാക്കാനായിരുന്നു തീരുമാനം .കോളജ് കാലത്ത് ധൈര്യത്തിന് കൂടെ കരുതിയിരുന്ന ആയുധം തന്നെ കേക്ക് മുറിക്കാന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത് അങ്ങിനെയാണ്. കേക്ക് മുറിക്കുന്നതിനായി വരന്റെ കൂട്ടുകാരാണ് വടിവാള്‍ നല്‍കിയത്. കേക്ക് മുറിക്കുന്ന സമയം കൂട്ടുകാരന്‍ മറ്റൊരു വടിവാള്‍ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. വരനൊപ്പം കൂട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഏത് വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

ആഘോഷം ഗംഭീരമായി. ഫോട്ടോകളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പാറി പറന്നു. വടിവാള്‍ ആഘോഷങ്ങള്‍ പതിവായതിനാല്‍ പൊലീസും ഉണര്‍ന്നു. ആദ്യം ഭുവനേശ്വറിന്റെ രണ്ടു കൂട്ടുകാര ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.

യുവാക്കള്‍ വടിവാള്‍ ആഘോഷം നടത്തുന്നത് തടയാതിരുന്ന മുതിര്‍ന്നവരെയും പൊലീസ് വെറുതെ വിട്ടില്ല. ദൃശ്യങ്ങളിലുള്ള വരന്റെ അമ്മാവനും അങ്ങനെ കല്യാണം കഴിഞ്ഞപ്പോള്‍ ജയിലിലായി. രണ്ടാഴ്ച മുമ്പ് ജന്മദിനം കേമമാക്കാന്‍ വടിവാള്‍ എടുത്ത നിയമ വിദ്യാര്‍ഥിയും മൂന്നു കൂട്ടുകാരും സമാന രീതിയില്‍ അറസ്റ്റിലായിരുന്നു
ഇതാദ്യമായല്ല തമിഴ്‌നാട്ടില്‍ സമാനമായ സംഭവമുണ്ടാകുന്നത്. ഇതിന് മുന്‍പ് സമാനരീതിയില്‍ വിവാഹ ആഘോഷത്തിനും പിറന്നാള്‍ ആഘോഷങ്ങള്‍ക്കും വടിവാള്‍ ഉപയോഗിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

വടിവാള്‍ ഉപയോഗിച്ചു കേക്ക് മുറിച്ചു ജന്മദിനം ആഘോഷിച്ചതിനു നാലുപേര്‍ ചെന്നൈയില്‍ പിടിയില്‍ .നിയമവിദ്യാര്‍ഥിയും കൂട്ടുകാരുമാണ് വേറിട്ട ജന്‍മദിനാഘോഷം നടത്തി പുലിവാലുപിടിച്ചത്. ചെന്നൈ നഗരത്തിനോടു ചേര്‍ന്ന നേര്‍ക്കുണ്ട്രത്തെ കമല്‍ എന്ന എല്‍.എല്‍.ബി വിദ്യാര്‍ഥി ജന്‍മദിനാഘോഷം ഗ്രാന്റാക്കുന്നതിനായി കൂട്ടുകാരെയെല്ലാം വീട്ടിലേക്കു ക്ഷണിക്കുമ്പോള്‍ ഇത്രയും വിചാരിച്ചുകാണില്ല. ആഘോഷം ഗംഭീരമായെങ്കിലും അവസാനിച്ചത് പൊലീസ് സ്റ്റേഷനിലാണ്. പൂകൊണ്ടുള്ള കിരീടവും മാലയും കേക്കുമായിട്ടാണ് കൂട്ടുകാര്‍ വീട്ടിലെത്തിയത്. ആദ്യം കിരീടം ചൂടി.

പിന്നെ പൂമാല.പിറെകെയെത്തിയത് നാലടി നീളമുള്ള വടിവാള്‍. അഭിഭാഷകരുടെ ഗൗണ്‍ ആലേഖനം ചെയ്ത കേക്ക് മുറിക്കാനാണ് വടിവാള്‍. ആവേശം മൂത്തതോടെ ആഘോഷം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ലൈവിട്ടു. വൈറലായി.നേര്‍ക്കുണ്ട്രത്തെ പൊലീസും സംഭവം ശ്രദ്ധിച്ചു. തൊട്ടടുത്ത ദിവസം തന്നെ ആഘോഷകമ്മിറ്റിയിലെ ചിലരെ പൊക്കി. കമലും മൂന്നു കൂട്ടുകാരുമാണ് അകത്തായത്. സംഘത്തിലെ മൂന്നുപേര്‍ക്കു വേണ്ടി അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അങ്ങിനെ ഒരിക്കലും മറക്കാത്ത ജന്‍മദിനാഘോഷമായി മാറി കമലിനിനിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കുപ്രസിദ്ധ ഗുണ്ട മലയാളിയായ ബിനു എഴുപതിലധികം അനുയായികള്‍ക്കൊപ്പം സമന രീതിയില്‍ ജന്‍മദിനം ആഘോഷിച്ചതിനുചെന്നൈയില്‍ അറസ്റ്റിലായിരുന്നു. കൂടാതെ ഒക്ടോബറില്‍ സേലത്തും ഗുണ്ടാതലവന് ജന്‍മദിനകേക്ക് മുറിക്കാന്‍ വടിവാള്‍ ഉപയോഗിച്ചതിനു കേസില്‍ പെട്ടിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (1 minute ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (23 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (59 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends