Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മഹാരാഷ്ട്രയില്‍ ഒടുവില്‍ അത് തന്നെ സംഭവിച്ചു; ഇരു സഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹാരാഷ്ട്രയില്‍ പ്രമേയം പാസാക്കാന്‍ ഇല്ലെന്ന് ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍

29 JANUARY 2020 12:23 PM IST
മലയാളി വാര്‍ത്ത

ഇരു സഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹാരാഷ്ട്രയില്‍ പ്രമേയം പാസാക്കാന്‍ ഇല്ലെന്ന് ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ അറിയിച്ചു. പൂനെയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

സിഎഎയ്‌ക്കെതിരായി പ്രമേയം കൊണ്ടുവരാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നല്‍കില്ല. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ മാതൃകയില്‍ പൗരത്വ നിയമ ഭേദദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സാധിക്കില്ല. ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ കൂട്ടുകക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സിഎഎയെ എതിര്‍ത്ത് പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും കുറവാണെന്നും പവാര്‍ പറഞ്ഞു.

എന്‍സിപി കോണ്‍ഗ്രസ് സഖ്യം ശിവസേനയുമായി ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് നേടുകയും തുടര്‍ന്ന് ഫലം പുറത്തുവന്നതോടെ ശിവസേന എന്‍സിപി കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. തീവ്ര ഹിന്ദു നിലപാടുള്ള ശിവസേനയ്‌ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. പ്രവര്‍ത്തകര്‍ക്കിടയിലും വിഷയത്തില്‍ രണ്ട് അഭിപ്രായമാണുള്ളത്.

അതേസമയം പൗരത്വനിയമ ഭേദഗതിയെ ലോക്‌സഭയില്‍ പിന്തുണച്ചെങ്കിലും, രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ശിവസേന വോട്ടിങ്ങിന്റെ സമയത്ത് ഇറങ്ങിപ്പോവുകയായിരുന്നു.

അതിനിടെ പാക്കിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള മുസ്ലിങ്ങളെ ഇന്ത്യയില്‍നിന്ന് പുറത്താക്കണമെന്ന പ്രഖ്യാപനം കഴിഞ്ഞദിവസം പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന നടത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends