ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ; ഒപ്പം സഹോദരിയും
ബിജെപിയിലേക്ക് ഒരു കായിക താരം കൂടി ചേർന്നു. ബാഡ്മിന്റൺ താരം സൈന നെഹ്വാളാണ് ബിജെപിയിൽ അംഗമായിരിക്കുന്നത്. സൈനയുടെ സഹോദരിയും ബിജെപിയിൽ എത്തിയിരിക്കുകയാണ്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അഭ്യൂഹങ്ങൾ പരന്നത് .
താരം ബി ജെപിയിൽ ചേരുമെന്ന് അപ്പോഴേ സംശയങ്ങൾ പരന്നിരുന്നു. ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന, 2012ൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു . ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റൺ താരമായിരുന്നു സൈന നെഹ്വാൾ. ബിജെപിയിലേക്ക് നേരത്തെ തന്നെ നിരവധി കായിക താരങ്ങൾ ചേർന്നിരുന്നു.
https://www.facebook.com/Malayalivartha