സംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്
സംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്. 2017 ജൂണില്‍ ഒദാവിലെ സംരക്ഷണ കേന്ദ്രത്തിലുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ വച്ചാണ് സംഭവം ഉണ്ടായതെന്നാണ് കേസ് .
2017 ജൂണ്‍ 22 നാണ് പെണ്‍കുട്ടി സൂപ്രണ്ടിന് പരാതി നല്‍കിയത്. സംരക്ഷണ കേന്ദ്രത്തില്‍ വച്ച് വസ്ത്രം മാറുന്നതിനിടെ രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ രണ്ട് പെണ്‍കുട്ടികള്‍ സ്പര്‍ശിച്ചതായും പരാതിയുണ്ട്. ഇതിനുമുമ്പും ഈ രണ്ട് പെണ്‍കുട്ടികള്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കേസിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന രണ്ടു പെൺകുട്ടികൾക്കും പ്രായപൂർത്തി ആയിട്ടില്ല.
സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ മഹിളാ പോലീസ് സ്റ്റേഷന് എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഐപിസി സെക്ഷന്‍ 376ാം വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ ഒരു പെണ്‍കുട്ടിയെ വഡോദര ജുവനൈല്‍ ഹോമിലേക്ക് മാറ്റി പാര്‍പ്പിച്ചു
https://www.facebook.com/Malayalivartha