Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിജയ സാധ്യതയാണ് പ്രധാനമെന്ന് രാഷ്ട്രീയ പാ‌ര്‍ട്ടികള്‍; 15 വര്‍ഷം കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് ഭരിച്ച ഡല്‍ഹിയിൽ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവ്

29 JANUARY 2020 05:04 PM IST
മലയാളി വാര്‍ത്ത

11.5 ശതമാനം സ്ത്രീ പ്രാതിനിധ്യത്തിൽ ഒതുങ്ങി ഇത്തവണത്തെ ഡല്‍ഹി തിരഞ്ഞെടുപ്പ്. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളില്‍ നടക്കുന്ന വാശിയേറിയ പോരാട്ടങ്ങളിലേക്ക് 672 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയിരിക്കുന്നത്. ഇതില്‍ വെറും 79 സ്ത്രീകള്‍ മാത്രമാണുള്ളത്. ആംആദ്മി, കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികളും ഇക്കാര്യത്തില്‍ പിന്നോട്ടാണ്. 24 സ്ത്രീകള്‍ക്ക് മാത്രമാണ് ഈ മൂന്ന് പാര്‍ട്ടികളിലുമായി ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.

15 വര്‍ഷം കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് ഭരിച്ച ഡല്‍ഹിയിലാണ് സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവ്. ബി.ജെ.പിയുടെ സുഷമ സ്വരാജും ചെറിയ കാലയളവില്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്നു. ഇത്തവണ പക്ഷേ, 2015ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നിന്നും നേരിയ ഒരു വ്യത്യാസം ഉണ്ടായിട്ടുണ്ട്. അന്ന് എല്ലാ പാര്‍ട്ടികളില്‍ നിന്നും ആകെ 66 സ്ത്രീകള്‍ മാത്രമാണ് മത്സരിച്ചത്. അതായത് 10 ശതമാനം സ്ത്രീ പ്രാതിനിധ്യം. ബി.ജെ.പി, ആപ്പ്, കോണ്‍ഗ്രസ് എന്നിവര്‍ക്ക് കൂടി ആകെ 19 വനിതാ സ്ഥാനാര്‍ത്ഥികള്‍.

ഇത്തവണ കല്‍കാജി മണ്ഡലത്തില്‍ നിന്നും ആതിഷി മര്‍ലേന ഉള്‍പ്പെടെ ഒമ്ബത് സ്ത്രീകള്‍ക്കാണ് ആപ്പിന്റെ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. 2013ല്‍ മൂന്ന് വനിതകളെയാണ് ആപ്പ് കളത്തിലിറക്കിയത്. അതേ സമയം ബി.ജെ.പിയുടെ ഭാഗത്ത് നിന്നും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. 2015ല്‍ എട്ട് സ്ത്രീകള്‍ മത്സരിച്ചെങ്കില്‍ ഇത്തവണ അത് അഞ്ചായി ചുരുങ്ങി. കോണ്‍ഗ്രസാണ് ഇത്തവണ കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നത്. 2015ല്‍ അഞ്ച് പേര്‍ മത്സരിച്ചെങ്കില്‍ ഇത്തവണ അത് വർദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ആപ്പില്‍ നിന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ അല്‍ക്കാ ലംബ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ 10 വനിതാ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാണ്. 33ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നുണ്ടെന്നാണ് ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര വ്യക്തമാക്കുന്നത്.

കാല്‍കാജിയില്‍ ആപ്പിന്റെ ആതിഷിക്കെതിരെ മത്സരിക്കുന്നത് ചോപ്രയുടെ മകള്‍ ശിവാനിയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ആദ്യത്തെ എട്ട് ലോക്‌സഭകളിലും ഡല്‍ഹിയെ പ്രതിനിധീകരിച്ച്‌ സ്ത്രീകളൊന്നും ഉണ്ടായിട്ടില്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മീനാക്ഷി ലേഖി മാത്രമാണ് ഡല്‍ഹിയില്‍ നിന്നും പാര്‍ലമെന്റിലെത്തിയ ആകെ 7 എം.പിമാരിലെ ഏക വനിത. നോര്‍ത്ത് ഈസ്‌റ്റ് ഡല്‍ഹിയില്‍ നിന്ന് ഷീല ദീക്ഷിത്, ഈസ്‌റ്റ് ഡല്‍ഹിയില്‍ നിന്ന് ആതിഷി മര്‍ലേന എന്നിവര്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends