Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

2020ൽ ഇന്ത്യ-പാക് സംഘട്ടനത്തിനുള്ള സാദ്ധ്യതയെന്ന് റിപ്പോർട്ട്; യുദ്ധമുണ്ടായാൽ തോൽപ്പിക്കാൻ പത്തു ദിവസം മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

29 JANUARY 2020 05:06 PM IST
മലയാളി വാര്‍ത്ത

2020ൽ ഇന്ത്യ-പാക് സംഘട്ടനത്തിനുള്ള സാദ്ധ്യതകൂടുതലെന്ന് വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത് . സമ്പദ് വ്യവസ്ഥ,​ സുരക്ഷ,​ ആഭ്യന്തര സ്ഥിരത എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമാബാദ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് . പാകിസ്ഥാൻ തന്ത്രപരമായും നയതന്ത്രപരമായും ഒരുക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരിമിതമായ സംഘട്ടന സാദ്ധ്യതകൾ നിലനിൽക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നത്.

പാകിസ്ഥാന്റെ ബാഹ്യ പരിസ്ഥിതി വ്യവസ്ഥ, രാഷ്ട്രീയ സ്ഥിരത,​ സുരക്ഷ എന്നിവയിലെ നിലവിലെ പ്രവണതകളെ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . മുൻ വിദേശകാര്യ സെക്രട്ടറിയും ഇന്ത്യയിലെ മുൻ ഹെെക്കമ്മീഷണറുമായ സൽമാൻ ബഷീർ റിപ്പോർട്ടിലെ വിദേശ നയത്തെ കുറിച്ച് വിശകലനം നടത്തി. യു.എസും ചെെനയും പാകിസ്ഥാനും തമ്മിൽ വ്യാപകമായ താൽപര്യങ്ങൾനിലനിൽക്കുന്നുണ്ട് . ഈ കാര്യങ്ങൾ യു.എസിനും ബോദ്ധ്യപ്പെടുത്താൻ പാകിസ്ഥാൻ ഇരട്ടി ശ്രമം നടത്തുന്നുണ്ട്. അതിനാൽ മൂന്ന് രാജ്യങ്ങളും തമ്മിൽ പരസ്പരം പ്രയോജനകരമായ സഹകരണം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ബഷീർ അഭിപ്രായപ്പെടുന്നു . ചെെനയുമായുള്ള ബന്ധത്തിന് പാകിസ്ഥാൻ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇനിയൊരു യുദ്ധമുണ്ടായാൽ പത്തോ പന്ത്രണ്ടോ ദിവസത്തിനകം തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് യുദ്ധങ്ങളിലും പരാജയപ്പെട്ട പാകിസ്ഥാൻ നിഴൽയുദ്ധം തുടരുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ദശാബ്‌ദങ്ങളായി പാകിസ്ഥാൻ ഇന്ത്യക്കെതിരേ നിഴൽയുദ്ധം നടത്തുകയാണ് . ആയിരക്കണക്കിന് സാധാരണക്കാരുടെയും ജവാന്മാരുടെയും ജീവനാണ് ബലികഴിക്കപ്പെട്ടത്. ഇനിയൊരു യുദ്ധമുണ്ടായാൽ അവരെ തോൽപ്പിക്കാൻ നമ്മുടെ സായുധസേനകൾക്ക് പത്തോ, പന്ത്രണ്ടോ ദിവസത്തിൽ കൂടുതൽ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends