ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരിക; കെജ്രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ
ധൈര്യമുണ്ടെങ്കില്‍ കുപ്പായമൂരി യമുനാ നദിയില്‍ മുങ്ങി വരിക ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് അമിത് ഷായുടെ . നദിയുടെ ശുദ്ധീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും യമുനയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അമിത് ഷാ ആരോപിക്കുകയും ചെയ്തു
യമുനാ നദി ശുദ്ധീകരിച്ചുവെന്ന് എഎപി പറയുന്നു. എന്നാൽ കെജ്രിവാള് ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ കുപ്പായമൂരി യമുനയിലൊന്ന് മുങ്ങിനിവരണം. നദിയിലെ ജലത്തിന്റെ അവസ്ഥ നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. നജഫ്ഗഢിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ ഈ വെല്ലുവിളി നടത്തിയിരിക്കുന്നത്. ദില്ലിയിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും. അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha