സഹോദരങ്ങളെ ലോക്കപ്പില്‍ നഗ്നരാക്കി പാര്‍പ്പിച്ചു; മനുഷ്യാവകാശലംഘനം നടത്തിയതിന് 15,000 വീതം നഷ്ടപരിഹാരം നല്കാന് വിധി
പഞ്ചാബിലെ സോണിപഥ് ജില്ലയിലെ ഗോഹാന നിവാസികളായ സുരേഷ് കുമാര്‍, സഹോദരന് ബല്‍രാജ് എന്നിവരെ അറസ്റ്റ് ചെയ്ത ശേഷം അവര്‍ വസ്ത്രത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്യുമെന്ന് ആരോപിച്ച് പോലീസുകാര്‍ അവരെ പരിപൂര്‍ണ്ണ നഗ്നരാക്കി ലോക്കപ്പില്‍ ഇട്ടതിനെതിരേ, ഇരുവരും 2015-ല്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.
സോണിപഥ് എസ്പിയ്ക്കെതിരേ, വ്യക്തികളുടെ അന്തസ് കെടുത്തുന്ന പെരുമാറ്റം ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തു. ഓരോരുത്തര്‍ക്കും 15,000 രൂപ വീതം പോലീസ് നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് മേലില്‍ ഇത്തരത്തിലുള്ള നടപടികള്‍ പോലീസ് ആവര്‍ത്തിക്കരുതെന്ന് ഹരിയാന ഡിജിപിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ആ ഓഫീസര്‍ക്കെതിരേ കേസെടുത്ത് കടുത്ത നടപടിക്ക് വിധേയമാക്കുമെന്ന് കമ്മീഷന് പോലീസിനോട് വ്യക്തമാക്കി. ഇനി ഇക്കാര്യത്തില്‍ പുന: പരിശോധന ആവശ്യമില്ലെന്നും ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
കേസില്‍ രണ്ടു പോലീസുകാരും കുറ്റക്കാരാണെന്ന് കമ്മീഷന് 2019 ഫെബ്രുവരി 26-ന് കണ്ടെത്തിയിരുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് മനുഷ്യന്റെ അന്തസ്സ് നശിപ്പിക്കുന്ന രീതിയില്‍ പെരുമാറുന്നത് വിചിത്രമാണെന്നാണ് കമ്മീഷന് വിലയിരുത്തിയത്.
https://www.facebook.com/Malayalivartha