Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

ഗർഭത്തിന് ഉത്തരവാദി ആശീർവദിച്ച പൈനാപ്പിൾ., നിത്യാനന്ദയുടെ ഇരകളിൽ അധികവും വിദ്യാസമ്പന്നരായ, ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ള, അതിസുന്ദരികളായ പെൺകുട്ടികൾ;ആൾദൈവത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

30 JANUARY 2020 05:37 PM IST
മലയാളി വാര്‍ത്ത

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ ഓരോ ദിവസവും കേൾക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരിക്കൽ നിത്യാനന്ദക്കൊപ്പം നിന്നവർ തന്നെയാണ് ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ 2013ല്‍ നിത്യാനന്ദയുടെ നിര്‍ദേശമനുസരിച്ച് തന്‍റെ നാലുമക്കളെയും ഗുരുകുലത്തില്‍ ചേര്‍ത്ത് നിത്യാനന്ദയുടെ ഏറ്റവുമടുത്ത അനുയായി മാറിയ ജനാര്‍ദ്ദന ശര്‍മ്മയാണ് രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്.

തുടര്‍ച്ചയായി ഹൃദയസംബന്ധമായ തകരാര്‍ നേരിട്ട സമയത്താണ് നിത്യാനന്ദയുടെ അടുക്കലെത്തുന്നത്. മക്കളെ ഗുരുകുലത്തില്‍ ചേര്‍ക്കാനായിരുന്നു ലഭിച്ച നിര്‍ദേശം. താന്‍ അനുസരിച്ചു. പിന്നീട് സ്വത്തെല്ലാം വിട്ട് കുടുംബമായി ആശ്രമത്തില്‍ ചേരുകയായിരുന്നു. എന്നാല്‍ കണ്‍മുന്നില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന അവിശ്വസനീയമായ മാറ്റങ്ങളെ തുടര്‍ന്നാണ് ജനാര്‍ദ്ദന ശര്‍മ്മ നിത്യാനന്ദയ്ക്കെതിരെ തിരിഞ്ഞത്. മക്കളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ജനാര്‍ദ്ദന ശര്‍മ്മയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു പെണ്‍മക്കളും നിത്യാനന്ദയും ഉയര്‍ത്തിയത്. എന്നാല്‍ ജനാര്‍ദ്ദന വര്‍മ്മ ആരോപിക്കുന്നതിനേക്കാള്‍ വലിയ ക്രിമിനലാണ് താനെന്ന് നിത്യാനന്ദ തന്നെ നേരത്തെ സമ്മതിച്ചിരുന്നു.

കൊടുംപട്ടിണിയാണു രാജശേഖരൻ എന്ന യുവാവിനെ നിത്യാനന്ദയാക്കി മാറ്റിയതെന്നു സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട് വിവാദ ആൾദൈവം നിത്യാനന്ദ. മധുര മീനാക്ഷി ദേവി വരം നൽകി അനുഗ്രഹിച്ചതോടെയാണു താൻ ദൈവിക മനുഷ്യനായി മാറിയതെന്നായിരുന്നു നിത്യാനന്ദയുടെ വാദം. തിരുവണ്ണാമലൈ ക്ഷേത്രത്തിൽനിന്നു ലഭിക്കുന്ന തൈർസാദമായിരുന്നു ഭക്ഷണം. നാട്ടുകാർ െപാതിരെ തല്ലി പട്ടിയെ പോലെ ആട്ടിപ്പായിച്ചിട്ടുണ്ടെന്നു നിത്യാനന്ദ തുറന്നു പറയുന്നു. ബെംഗളൂരുവിൽ ധനികനായ ചെട്ടിയാരെ സുഖപ്പെടുത്തിയതോടെയാണ് ഇന്നത്തെ നിത്യാനന്ദയുടെ ജനനം.

മക്കളില്ലെന്നു സങ്കടം പറഞ്ഞ സ്ത്രീക്കു പൈനാപ്പിൾ ആശീർവദിച്ചു നൽകി. ആ പൈനാപ്പിൾ കഴിച്ച് ഗർഭിണിയായെന്ന് അവർ അവകാശപ്പെട്ടതോടെ നല്ല കാലം തുടങ്ങി. പത്രങ്ങളിൽ നിത്യാനന്ദ വാർത്തയായി. പൈനാപ്പിൾ കൊണ്ട് സന്താന സൗഭാഗ്യമേകിയ ദിവ്യനെ തേടി ജനം ഇരമ്പിയെത്തിയോടെ കൈതച്ചക്ക വീണ്ടും ആശീർവദിച്ചു നൽകാൻ തുടങ്ങി. ഭക്തരുടെ ഭൂമിദാനമാണ് നിത്യാനന്ദയെ ശതകോടീശ്വരനാക്കിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന െകാടുംകുറ്റവാളിയെന്നാണു നിത്യാനന്ദയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിശേഷണം.

വിദ്യാസമ്പന്നരായ, ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ള, അതിസുന്ദരികളായ പെൺകുട്ടികളാണു നിത്യാനന്ദയുടെ ഇരകളിൽ അധികവും. ഡോക്ടർമാരും എൻജിനീയർമാരും അധ്യാപികമാരുമെല്ലാം ഈ നീണ്ട നിരയിലുണ്ട്. രണ്ടാമത്തെ കൂട്ടർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. ആശ്രമത്തിലെ അന്തേവാസികളായ പെൺകുട്ടികളെ ശാരീരികവും മാനസികവും ലൈംഗികവുമായി വർഷങ്ങളോളം നിത്യാനന്ദ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. നിത്യാനന്ദ പീഡിപ്പിച്ച യുവതികളിൽ പലർക്കും പരാതിയുണ്ടായിരുന്നില്ല. വർഷങ്ങൾക്കു ശേഷം മാത്രമായിരുന്നു പലരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നു പോലും മനസ്സിലാക്കിയിരുന്നത്.

ദൈവവുമായാണു ൈലംഗിക ബന്ധത്തിൽ ഏർപ്പെടുന്നതെന്നതാണ് താൻ കരുതിയിരുന്നതെന്നു നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.

2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ആരതി റാവുവിന്റെ വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയത്. ‘നാൽപതോളം തവണയാണ് അയാൾ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. ദൈവത്തിന്റെ അവതാരമാണെന്നു ഞാൻ വിശ്വസിച്ചു. എന്നാൽ ശാരീരികമായി ഞാൻ ചൂഷണം ചെയ്യപ്പെടുന്നുവെന്ന സത്യം മനസ്സിലാക്കാൻ പോലും സമയമെടുത്തുവെന്നതാണ് സത്യം. ദൈവത്തെ പോലെ ഞാൻ കരുതിയ ഒരാളിൽ നിന്നുള്ള തിക്താനുഭവം കുറച്ചൊന്നുമല്ല എന്നെ തളർത്തിയത്’- ആരതി പറയുന്നു.

ആരതി റാവുവിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിൽ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. നിത്യാനന്ദയ്ക്കെതിരെ പരാതി നൽകിയതോടെ പലതവണ വധശ്രമമുണ്ടായി. ഗുരുതരമായ ലൈംഗിക രോഗങ്ങൾക്കു താൻ അടിമയാണെന്നും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണു നിത്യാനന്ദയ്ക്കെതിരെ രംഗത്തു വരുന്നതെന്നും നിത്യാനന്ദയുടെ സൈബർ പടയാളികൾ കഥകൾ മെനഞ്ഞു. നിത്യാനന്ദയുടെ ഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ നൽകിയ സൂചനകളും നിത്യാനന്ദയ്ക്കെതിരെ കുരുക്ക് മുറുക്കി.

ഒളിക്യാമറയിലൂടെ നടി രഞ്ജിതയുമായുള്ള ദൃശ്യങ്ങൾ പുറത്തെത്തിയിട്ടും നിരവധി സ്ത്രീകളാണ് ഇയാളുടെ ആശ്രമത്തിലേക്ക് ഒഴുകിയെത്തിയത്. ഇന്റർപോൾ അന്വേഷണം ഊർജിതമാക്കി. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണു വിവാദ ആൾദൈവം. ബലാത്സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടുംക്രൂരതകളുടെ അരങ്ങാണു നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെനിന്നു രക്ഷപ്പെട്ടു പുറത്തെത്തിയ അനുയായികൾ തന്നെ വ്യക്തമാക്കുന്നു. എല്ലാ കുറ്റങ്ങൾക്കും നിത്യാനന്ദയ്ക്കൊപ്പം നിന്ന അടുത്ത അനുയായികളാണ് ഇപ്പോൾ തെളിവുസഹിതം വാർത്ത പുറത്തുവിടുന്നത്.

ഇക്കൂട്ടത്തിൽ മകളുടെ ശവശരീരം ആശ്രമത്തിൽനിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ഝാൻസി റാണി എന്ന സ്ത്രീയും ഉണ്ടായിരുന്നു. ആശ്രമത്തിലെ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനായി മകളെ നിത്യാനന്ദ കൊലപ്പെടുത്തിയെന്നായിരുന്നു ഝാൻസിയുടെ ആരോപണം. കൊലപാതക വിവരങ്ങള്‍ പുറത്ത് വരാതിരിക്കാനായി മകളുടെ തലച്ചോര്‍ അടക്കമുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശരീരമാണു വീട്ടുകാർക്കു വിട്ടുനൽകിയതെന്നും ഇവർ ആരോപിച്ചു. 2012 ലും നിത്യാനന്ദയ്ക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നു. പൊലീസ് പിടിയിലായെങ്കിലും ഈ ആരോപണങ്ങളൊന്നും തന്നെ ഏശിയില്ല.

വീണ്ടും ഇത്തരം പ്രവർത്തനങ്ങളുമായി നിത്യാനന്ദ സജീവമായി. രണ്ട് പെൺമക്കളെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചെന്ന ബെംഗളൂരു സ്വദേശികളായ മാതാപിതാക്കളുടെ പരാതിയിലാണു നിത്യാനന്ദയ്ക്ക് അടിതെറ്റിയത്. അന്വേഷണം മുറുകിയതോടെ നിത്യാനന്ദ രാജ്യം വിട്ടു. പത്തുവർഷം ഒപ്പമുണ്ടായിരുന്ന വിജയകുമാർ എന്ന യുവാവും നിത്യാനന്ദയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിൽ മൂവായിരത്തോളം അംഗങ്ങൾക്കൊപ്പമാണ് വിജയകുമാറും താമസിച്ചിരുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും.

ഇവരിൽ പലരും നിത്യാനന്ദയുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നു വിജയകുമാർ ആരോപിക്കുന്നു. തന്നോടുള്ള വിധേയത്വം വർധിക്കാൻ ആശ്രമത്തിൽ അമാവാസി ദിനത്തിൽ ഒരു പ്രത്യേകതരം മരുന്ന് നിത്യാനന്ദ തയാറാക്കി നൽകാറുണ്ടെന്നും സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റും വേണമെന്ന് അദ്ദേഹത്തിനു നിർബന്ധമാണെന്നും വിജയകുമാർ വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (20 minutes ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (7 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (7 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (8 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (8 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (8 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (8 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (10 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (11 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (11 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (11 hours ago)

Malayali Vartha Recommends