Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സുപ്രീംകോടതി ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ലെന്ന് നിര്‍ഭയ പ്രതികളുടെ അഭിഭാഷകന്‍

30 JANUARY 2020 07:22 PM IST
മലയാളി വാര്‍ത്ത

നിര്‍ഭയ പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹാര്‍ജി വ്യാഴാഴ്ച സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രതികളുടെ അഭിഭാഷകനായ എപി സിങ്. സുപ്രീംകോടതി ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ലെന്നും ആര്‍ക്കും തെറ്റുകള്‍ പറ്റുമെന്നും അഭിഭാഷകന്‍ പറഞ്ഞു. സുപ്രീകോടതിയിലെ അഞ്ച് സീനിയര്‍ ജഡ്ജിമാരോ അല്ലെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രപതിയോ ദൈവങ്ങളല്ല. അവര്‍ക്ക് തെറ്റുകള്‍ പറ്റില്ലെന്നില്ലെന്നും എപി സിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ കോടതിയില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് എപി സിങിന്റെ വിമര്‍ശനം. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോട് അടുക്കുകയാണ് നമ്മള്‍. പ്രതികള്‍ക്ക് ഒരു തരത്തിലുള്ള ഇളവുകളും ഇനി ലഭിക്കില്ലെന്നും നിര്‍ഭയയുടെ അഭിഭാഷകമായ സീമ കുശ് വാഹ പറഞ്ഞു. ദയാ ഹര്‍ജി മാത്രമാണ് ഇനി പ്രതികള്‍ക്ക് മുന്നിലുള്ള ഏക നിയമമാര്‍ഗം. എന്നാല്‍ അതനുവദിക്കില്ലെന്നാണ് കരുതുന്നത്. മുന്‍നിശ്ചയിച്ച പ്രകാരം പ്രതികളെ ഫെബ്രുവരി ഒന്നിന് തന്നെ തൂക്കിലേറ്റുമെന്നാണ് പ്രതീക്ഷയെന്നും സീമ കുശ്‌വാഹ വ്യക്തമാക്കി. അതേസമയം വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കുന്നതില്‍ സ്‌റ്റേ വേണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് സിങ് താക്കൂര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലും വ്യാഴാഴ്ച ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കരുതെന്നും പ്രതികള്‍ക്ക് ഇനിയും നിയമപരമായ അവകാശങ്ങളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. ഈ ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends