ജമ്മുകാശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു... ഒരു പോലീസുകാരന് പരിക്ക്
ജമ്മുകാശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നഗ്രോതയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടലുണ്ടായത്. ട്രക്കിലെത്തിയ തീവ്രവാദികള്‍ പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിശോധനക്കായി പോലീസ് ട്രക്ക് തടഞ്ഞപ്പോഴാണ് വെടിവയ്പുണ്ടായത്.
നാല് തീവ്രവാദികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. ഒരാളെ വെടിവച്ചുവീഴ്ത്താനായെങ്കിലും മറ്റുള്ളവര്‍ വനത്തിനുള്ളിലേക്ക് രക്ഷപെട്ടു. ഇവര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha