ജമ്മുകാശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി
ജമ്മുകാശ്മീരിലെ നഗ്രോതയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നഗ്രോതയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ട്രക്കിലെത്തിയ തീവ്രവാദികള്‍ പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിശോധനക്കായി പോലീസ് ട്രക്ക് തടഞ്ഞപ്പോഴാണ് വെടിവയ്പുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ദേശീയപാതയടച്ച് ഇവിടെ സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha