ഉത്തര്‍പ്രദേശില്‍ കുട്ടികളെ ബന്ദിയാക്കിയ സംഭവത്തിലെ പ്രതിയുടെ ഭാര്യയെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു
ഉത്തര്‍പ്രദേശിലെ കതാരിയ ഗ്രാമത്തില്‍ വച്ചുനടത്തിയ മകളുടെ പിറന്നാള്‍ ആഘോഷത്തിനായി കുട്ടികളെയും സ്ത്രീകളെയും ക്ഷണിച്ചുവരുത്തിയ സുഭാഷ് ബാതം എന്ന കൊലക്കേസ് പ്രതി വീടിന്റെ നിലവറയില്‍ ഇവരെ തടവിലാക്കുകയായിരുന്നു. 6 മാസം മുതല്‍ 15 വയസ്സു വരെയുള്ള 20-ഓളം കുട്ടികളാണ് തടവിലാക്കപ്പെട്ടത്.
പൊലീസിന്റെയും കമാന്‍ഡോകളുടെയും നേതൃത്വത്തില്‍ നടന്ന രക്ഷാശ്രമത്തിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്. പൊലീസുകാര്‍ക്കും പ്രദേശവാസികള്‍ക്കും നേരെ ബതാം വീടിനുള്ളില്‍നിന്ന് പലവട്ടം വെടിയുതിര്‍ത്തു. ഇയാളുടെ കൈവശം തോക്കും ഗ്രനേഡും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ബതാം പരോളില്‍ ഇറങ്ങിയതായിരുന്നു.
അതിനിടെ രോഷാകുലരായ നാട്ടുകാര്‍ സുഭാഷ് ബാതത്തിന്റെ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും ക്രൂരമായ ആക്രമത്തിനു ശേഷം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ഗുരുതര അവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ ബന്ദിയാക്കിയ സംഭവത്തില്‍ സുഭാഷിന്റെ ഭാര്യയ്ക്കു പങ്കുണ്ടോയെന്ന് അറിവില്ല.
സുഭാഷിനെ പൊലീസ് വെടിവച്ച് കൊന്ന് കുട്ടികളെ മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു മര്‍ദനം.
https://www.facebook.com/Malayalivartha