കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി... കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പിച്ചത് കാമുകൻ; അതിലും തീർന്നില്ല കത്തികൊണ്ട് കഴുത്തറുത്ത് ഭാര്യ!! ചുറ്റിക ഉപയോഗിച്ച് തുടര്‍ച്ചയായി തലയ്ക്കടിച്ച് ഭര്‍ത്താവിന്റെ മരണം ഭാര്യ ഉറപ്പിച്ചത് നാല് മക്കളുടെ മുൻപിൽ വച്ച്; പക്ഷെ സംഭവിച്ചത് മറ്റൊന്ന്
കഴിഞ്ഞ ദിവസമാണ് അതിക്രൂരമായ കൊലപാതകം പുറത്ത് വന്നത്. ഭര്‍ത്താവിനെയാണ് അതി ക്രൂരമായി ഭാര്യ കൊലപ്പെടുത്തിയത്. നാല് മക്കളുടെ മുന്നിലിട്ടാണ് ഭാര്യയും ഭാര്യയുടെ കാമുകനും കൊല നടത്തിയത്. ഗുജറാത്തിലെ സൂറത്തിലുള്ള പാണ്ഡെസാരയിലാണ് സംഭവം നടന്നത്. 35 കാരനായ പ്രേംചന്ദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സുധ സോങ്കര്‍, ഇവരുടെ സുഹൃത്ത് സന്തോഷ് പ്രജാപതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുധയും സന്തോഷും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേ ചൊല്ലി പ്രേംചന്ദും സുധയും തമ്മില്‍ തര്‍ക്കവും വഴക്കം പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് ഇരുവരും പ്രേംചന്ദിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. സംഭവദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ സന്തോഷ്, പ്രേംചന്ദിനെ ആക്രമിച്ചു. തുടര്‍ന്ന് സുധയുടെ സഹായത്തോടെ ഇയാള്‍ പ്രേംചന്ദിന്്റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കത്തികൊണ്ട് കഴുത്തറുക്കുകയും ചെയ്തു. ഇതിന് ശേഷം ചുറ്റിക ഉപയോഗിച്ച് തുടര്‍ച്ചയായി തലയ്ക്കടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്ന് സമീപവാസികളെ ധരിപ്പിച്ചു. കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുട്ടികള്‍ കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതി കുറ്റം സമ്മതിച്ചു. സുധയ്ക്കും സന്തോഷിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha