മൂന്നാംകണ്ണ് സ്കാനിങ്ങ് വരം; ഫോട്ടോ അയച്ചുകൊടുത്താല്‍ ആരോഗ്യപരമായി എന്തെല്ലാം രോഗങ്ങളുണ്ടെന്ന് ഈ പെണ്‍കുട്ടികള്‍ ഫെയ്സ്ബുക്ക് ലൈവില്‍ കൂടി പറഞ്ഞുകൊടുക്കും;നിത്യാനന്ദയെ കുടുക്കി ആ രണ്ടു പെണ്‍കുട്ടികള്‍
രണ്ടു പെണ്‍കുട്ടികളെ ആശ്രമത്തില്‍ തടവില്‍ വച്ചിരിക്കുന്നുവെന്ന പരാതിയാണു നിത്യാനന്ദയുടെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ ഇത്രത്തോളം ശക്തമാവാന്‍ കാരണം. നിത്യാനന്ദയുടെ സന്തത സഹചാരിയായിരുന്നു ഇപ്പോള്‍ കേസ് കൊടുത്ത ജനാര്‍ദ്ദന ശര്‍മ. തന്റെ രണ്ടു പെണ്മക്കളെ നിത്യാനന്ദ തടവില്‍ വച്ചിരിക്കുന്നതായും അവരെ ഉപദ്രവിക്കുന്നതായും കേസില്‍ പറയുന്നു. ഇവര്‍ക്കെതിരെ പോക്സോ കേസ് ആരോപിച്ചാണ് ഈ അച്ഛന്റെ പരാതി.
ശര്‍മയുടെ രണ്ടുപെണ്‍കുട്ടികള്‍ പിന്നിട് നിത്യാനന്ദ ആശ്രമത്തില്‍ പ്രധാന ഭാഗമായി. ആത്മീയ വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഈ രണ്ടുപെണ്‍കുട്ടികളും സജീവമായി. ആശ്രമത്തില്‍ നിന്നും പുറത്തുവരുന്ന വിഡിയോകളില്‍ ഇവരുടെ നിലപാടുകളാകും ഉണ്ടാവുക. ഇതിനൊപ്പം മൂന്നാം കണ്ണ് എന്ന വരം ലഭിച്ചെന്നും ഈ പെണ്‍കുട്ടികള്‍ വിഡിയോയിലൂടെ അവകാശപ്പെട്ടു.
ഇതിനു പിന്നാലെ എക്റേയോ സ്കാനിങ്ങോ എടുക്കാതെ ശരീരത്തിനുള്ളിലെ പ്രശ്നങ്ങള്‍ പറഞ്ഞുകൊടുക്കാമെന്ന അവകാശവാദവും ഈ പെണ്‍കുട്ടികള്‍ ഉന്നയിച്ചു. ഫോട്ടോ അയച്ചുകൊടുത്താല്‍ അതുനോക്കി ആ മനുഷ്യന് ആരോഗ്യപരമായി എന്തെല്ലാം രോഗങ്ങളുണ്ടെന്ന് ഈ പെണ്‍കുട്ടികള്‍ ഫെയ്സ്ബുക്ക് ലൈവില്‍ കൂടി പറഞ്ഞുകൊടുക്കും.
ഈ വിഡിയോകള്‍ വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. അപ്പോഴെല്ലാം മക്കളെ പിന്തുണച്ചും നിത്യാനന്ദയെ പുകഴ്ത്തിയുമാണ് ശര്‍മ രംഗത്തു വന്നിരുന്നത്. ഈ വിഡിയോകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ കാണാന്‍ കഴിയും. എന്നാല്‍ ഇത് പിന്നീട് മാറി. നിത്യാനന്ദ തന്റെ മക്കളോട് അപമര്യാദയായി പെരുമാറുന്നുണ്ടെന്നും അവര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ശര്‍മ ആരോപിച്ചു. ആശ്രമത്തിന് പുറത്തെത്തിയ ശേഷമായിരുന്നു ഇതെല്ലാം. തന്റെ മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നെന്നും ശര്‍മ ആരോപിച്ചു. ഒപ്പം പീഡനം അടക്കമുള്ള അതീവഗുരുതര ആരോപണങ്ങള്‍. പതിയെ ഈ കേസ് വലിയ വിവാദമായി. ഇതേ തുടര്‍ന്നാണ് നിത്യാനന്ദയ്ക്ക് ഒളിവില്‍ പോകേണ്ടി വന്നത്.
എന്നാല്‍ ഇപ്പോഴും ഈ പെണ്‍കുട്ടികള്‍ എവിടെയാണ് എന്നതില്‍ വ്യക്തതയില്ല. നിത്യാനന്ദയ്ക്കൊപ്പം ഇവരുമുണ്ടെന്നാണ് ശര്‍മ ആരോപിക്കുന്നത്. അച്ഛന് പറയുന്നത് കള്ളമാണെന്നും ഞങ്ങളെ ആരും തടവില്‍ വച്ചിട്ടില്ലെന്നും വെളിപ്പെടുത്തി ഈ പെണ്‍കുട്ടികള്‍ വിഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല. നിത്യാനന്ദയ്ക്കൊപ്പം ഇവരും രാജ്യം വിട്ടെന്നും പിതാവ് പറയുന്നു. അച്ഛനെ തള്ളി പറയുന്ന വിഡിയോ മക്കളെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണെന്നു പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha