സ്വച്ഛ് ഭാരതിന് ബജറ്റിൽ മാറ്റിവച്ചത് 12,300 കോടി

സ്വച്ഛ് ഭാരത് പദ്ധതിക്ക് ബജറ്റിൽ മാറ്റിവച്ചത് 12,300 കോടി രൂപയാണ്. വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നതാണ് സ്വച്ഛ് ഭാരത്. കുടിവെള്ള വിതരണത്തിനായി വിശാലമായ പദ്ധതി ഉണ്ടാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ പറയുകയുണ്ടായി.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ദതി നടപ്പാക്കും. ജൽ ജീവൻ മിഷൻ എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാൻ ഇതു വഴി നടപടി എടുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. 3.6 ലക്ഷം കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത് . തദ്ദേശ ജലവിതരണം നല്ല രീതിയിൽ നടപ്പിലാക്കും . മഴവെള്ളക്കൊയ്ത്ത് പ്രോത്സാഹിപ്പിക്കാനും നടപടി ഉണ്ടാകുമെന്നും പ്രഖ്യാപനം വന്നു .
https://www.facebook.com/Malayalivartha



























