Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റ്; കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് 16 കര്‍മ പരിപാടികൾ; നൈപുണ്യ വികസനത്തിന് 3000 കോടി രൂപ നീക്കിവെക്കും; ബിരുദതലത്തില്‍ ഓണ്‍ലൈന്‍ പദ്ധതിക്ക് രൂപം നല്‍കും; ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു

01 FEBRUARY 2020 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്മരിച്ചു. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി

സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ചരിത്രം പരിശോധിച്ചു കഴിഞ്ഞാല്‍ വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യ നല്‍കി വരുന്ന പ്രാധാന്യം മനസിലാക്കാന്‍ കഴിയുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയത്തിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്ന് ബജറ്റ് നിര്‍ദേശം നൽകി. വിദ്യാഭ്യാസ മേഖലയുടെ വികാസത്തിന് 99,300 കോടി രൂപ നീക്കിവെച്ചതായി ബജറ്റ് അവതരണവേളയില്‍ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

നൈപുണ്യ വികസനത്തിന് 3000 കോടി രൂപ നീക്കിവെക്കും. ബിരുദതലത്തില്‍ ഓണ്‍ലൈന്‍ പദ്ധതിക്ക് രൂപം നല്‍കും. രാജ്യത്തെ പ്രമുഖ 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുകയെന്നും നിര്‍മ്മല പറഞ്ഞു.

ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആരംഭിക്കാനും ബജറ്റില്‍ നിര്‍ദേശം. ഉടന്‍ തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് രൂപം നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നിലവില്‍ യോഗ്യതയുളള ഡോക്ടര്‍മാരുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. ജനറല്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. സ്വകാര്യ പങ്കാളിത്തോടെ പിപിപി മാതൃകയില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിര്‍മ്മല പറഞ്ഞു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് 16 കര്‍മ പരിപാടികളും അവതരിപ്പിച്ചു. കര്‍ഷകരുടെ വരുമാനം രണ്ടുവര്‍ഷം കൊണ്ട് ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് 2.83 ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

എളുപ്പം കേടായി പോകുന്ന സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വേയുമായി സഹകരിച്ച്‌ പദ്ധതി നടപ്പിലാക്കും. കിസാന്‍ റെയില്‍ എന്ന പേരിലുളള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. ട്രെയിനുകളില്‍ കാര്‍ഷികോല്‍പ്പനങ്ങള്‍ കൊണ്ടുപോകാന്‍ കര്‍ഷകര്‍ക്കായി പ്രത്യേക കോച്ചുകള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കുക. ശീതികരിച്ച കോച്ചുകളാണ് അനുവദിക്കുക. ഇതിലൂടെ എളുപ്പം കേടാവുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് നിര്‍മ്മല പറഞ്ഞു.

കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിക്കും രൂപം നല്‍കും. വ്യോമമേഖലയുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ഷീരോല്‍പ്പാദനം മത്സ്യോല്‍പ്പാദനവും ഇരട്ടിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കണമെന്ന് ബജറ്റില്‍ നിര്‍ദേശിക്കുന്നു. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്ബുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും. ജലദൗര്‍ലഭ്യം നേരിടുന്ന 100 ജില്ലകള്‍ക്ക് പ്രത്യേക പദ്ധതിയും ബജറ്റ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.

മൂന്നു തൂണുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കരുതല്‍, സാമ്ബത്തിക മുന്നേറ്റം, ഉന്നമനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ചരക്കുസേവന നികുതിയെ ചരിത്രപരമായ പരിഷ്‌കാരമെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.

രാജ്യത്തെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഈ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നങ്ങളുടെ വാങ്ങല്‍ശേഷിയും, വരുമാനവും വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ അടങ്ങിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണവേളയുടെ തുടക്കത്തിലാണ് നിര്‍മ്മലയുടെ ഈ വാക്കുകള്‍.

ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥ ശക്തമാണെന്ന് നിര്‍മ്മല പറഞ്ഞു. വിലക്കയറ്റം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഫലമായി വിലക്കയറ്റം നിയന്ത്രണവിധേയമായി. ബാങ്കുകളുടെ കിട്ടാക്കടം കുറച്ചാണ് മറ്റൊരു നേട്ടം. കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ ബാങ്കുകള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കിട്ടാാക്കടമായിരുന്നു. ഇത് കുറച്ചു കൊണ്ടുവരാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്നും നിര്‍മ്മല പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends