ഷഹീന്‍ബാഗിൽ വെടിവെപ്പ്; പൗരത്വ പ്രതിഷേധത്തിന് നേരെയാണ് വെടിയുതിർത്തത്
ദില്ലിയിലെ ഷഹീൻബാഗിൽ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. വെടിവച്ച ആളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തി വരികയായിരുന്നു . പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ബജ്റംഗദള്‍ പ്രവര്ത്തകന് വെടിയുതിര്‍ത്തിരുന്നു. അതിനിടയിലാണ് മറ്റൊരു വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha