ഭാര്യയെ കൊലപ്പെടുത്തി, അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്റര്‍ നടന്നു; യുവാവ് അറസ്റ്റിൽ
ഭാര്യയെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്ററോളം നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബരാബങ്കിലെ ബഹദൂര്‍പുര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടക്കുന്നത്. 30കാരനായ അഖികേഷ് റാവത്താണ് കൊലപാതകത്തിൽ അറസ്റ്റിലായത്. ഭാര്യ രജനി(25) ആണ് ഇയാൾ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം ഇരുവരും വഴക്കുകൂടിയിരുന്നു . തുടർന്ന് പ്രകോപിതനായ അഖികേഷ് ഭാര്യയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് തല അറുത്തെടുത്ത് പൊലീസ് സ്റ്റേഷനിലേക്കെന്നും പറഞ്ഞ് ഒന്നര കിലോമീറ്ററോളം നടക്കുകയായിരുന്നു. ജഹാന്ഗിരബാദ് പൊലീസ് സ്റ്റേഷനിലേക്ക് പോകവേ കദിര്പുര് എന്ന സ്ഥലത്തുവെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത് . ഇവരുടെ കുഞ്ഞ് അസുഖം ബാധിച്ച് മരണമടഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി വെളിപ്പടുത്തി.
https://www.facebook.com/Malayalivartha