വീണ്ടും സദാചാര ഗുണ്ടായിസം; പ്രായപൂര്‍ത്തിയാകാത്ത ഒരാൾ അടക്കം അഞ്ചുപേർ അറസ്റ്റിൽ
മുംബൈയിൽ വീണ്ടും സദാചാര ഗുണ്ടായിസം. മഹാരാഷ്ട്രയില്‍ യുവതിക്കും യുവാവിനും നേരേയുണ്ടായ സദാചാരഗുണ്ടായിസത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ അടക്കം അഞ്ചുപേർ പോലീസ് പിടിയിൽ. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നുംപോലീസ് വെളിപ്പെടുത്തി.
ഗൊണ്ടേഗാവ് ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത് . ഗ്രാമത്തില്‍ ബന്ധുക്കളെ കാണാനെത്തിയ യുവതിയും യുവാവും ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുമ്പോഴാണ്ഒരു സംഘം ആളുകൾ ഇവരെ ആക്രമിച്ചത്. ഇരുവരെയും ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘം യുവതിയെ മര്‍ദിച്ചു. തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ചിട്ടും അക്രമികള്‍ ചെവികൊണ്ടില്ല. കൂടാതെ പ്രായപൂർത്തിയാകാത്ത പ്രതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്യുകയായിരുന്നു. എന്‍സിപി നേതാവ് സുപ്രിയ സുലേ ഉള്‍പ്പെടെയുള്ളവര്‍ പോലീസിനെതിരെ വിമര്ശനമുന്നയിചിരുന്നു . സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha