അമിതമായി മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
അമിതമായി മദ്യപിച്ച് സൈറണ്‍ മുഴക്കി ആംബുലന്‍സ് ഓടിച്ച 22കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മൈക്കോ ലേ ഔട്ടില്‍ താമസിക്കുന്ന ഭവിത്ത് ആണ് അറസ്റ്റിലായത്. ലൈസന്‍സില്ലാതെയാണ് ഇയാള്‍ ആംബുലന്‍സ് ഓടിച്ചിരുന്നതെന്നും സ്വകാര്യാവശ്യങ്ങള്‍ക്ക് ആംബുലന്‍സ് ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു,
ഇയാള്‍ക്കൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച് രാത്രി മൂന്നുപേരും ജെപി നഗറിലെ ബാറില്‍ കയറി മദ്യപിച്ച ശേഷം ആംബുലന്‍സില്‍ കയറുകയായിരുന്നു. മെയിന്‍ റോഡിലൂടെ അതിവേഗത്തില്‍ പാഞ്ഞുപോയ ആംബുലന്‍സ് നൈറ്റ് പട്രോളിങ് നടത്തിയിരുന്ന പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടുകയും ഒടുവില്‍ പിടികൂടുകയുമായിരുന്നു.രേഖകള്‍ പരിശോധിക്കാതെ യുവാവിനെ െ്രെഡവറായി നിയമിച്ച ആംബുലന്‍സ് ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha