ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചാരണം തീരാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രകടന പത്രിക പുറത്തിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചാരണം തീരാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രകടന പത്രിക പുറത്തിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ദില്ലിയിലെ പിസിസി ഓഫീസില്‍ വെച്ചാണ്ചടങ്ങ്. എന്നാല്‍ മുഖ്യ എതിര് കക്ഷികളായ ആം ആദ്മി പാര്‍ട്ടി റിപ്പോര്‍ട്ട് കാര്‍ഡും ബിജെപി പ്രകടന പത്രികയും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. വയോജനങ്ങള്‍ക്ക് 5,000 രൂപ പെന്ഷന് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
നേരത്തെ ദില്ലിയുടെ മനസ്സ് കോണ്‍ഗ്രസിന് ഒപ്പം എന്ന പരിപാടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രകടന പത്രിക തയാറാക്കല്‍ ആയിരുന്നു ലക്ഷ്യം.ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി 12ന് നടക്കും
"
https://www.facebook.com/Malayalivartha