കനയ്യകുമാറിന്റെ പൗരത്വ നിയമ ഭേദഗതി പ്രതിഷേധറാലിക്കു നേരെ ബിഹാറില്‍ ആക്രമണം... കനയ്യയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കാറുകള്‍ക്കുനേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു
കനയ്യകുമാറിന്റെ പൗരത്വ നിയ ഭേദഗതി പ്രതിഷേധറാലിക്കു നേരെ ബിഹാറില്‍ ആക്രമണം. സരാന് ജില്ലയിലെ ചപ്ര മേഖലയിലാണു കല്ലേറുണ്ടായത്. കനയ്യയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കാറുകള്‍ക്കുനേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു.ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. നിരവധിപ്പേര്‍ക്കു കല്ലേറില്‍ പരുക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി.
കാറുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കല്ലേറിനുശേഷം അക്രമികള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സിപിഐ നേതാവായ കനയ്യകുമാറിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നു പോലീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാണ് കല്ലേറിനു പിന്നിലെന്നാണു സൂചന. സംഘത്തില്‍ 20-25 പേരുണ്ടായിരുന്നെന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നും ദൃക്സാക്ഷികള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha