ഉത്തര്‍പ്രദേശ് വിശ്വഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ വെടിയേറ്റു കൊല്ലപ്പെട്ടു
വിശ്വഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് വിശ്വഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചനാണു ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ലക്നോവിലെ ഹസ്രത്ഗഞ്ചില്വെച്ചാണു രഞ്ജിത്തിനു വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി രഞ്ജിത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തലയില്‍ ഒന്നിലേറെ തവണ വെടിയേറ്റ രഞ്ജിത് തല്‍ക്ഷണം മരിച്ചു. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. രഞ്ജിതിനു തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായാണു റിപ്പോര്‍ട്ട്. ആരാണു വെടിവച്ചതെന്നു വ്യക്തമല്ലെന്നും അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചെന്നും ലക്നോ സെന്‍ട്രല്‍ ഡിസിപി ദിനേഷ് സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.
"
https://www.facebook.com/Malayalivartha