കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയം; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടുപേരെ കാണാനില്ല ; ഒരാൾ വുഹാനില്‍ നിന്നും എത്തിയത്
ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയമുള്ള വ്യക്തികളെയാണ് കാണാനില്ലാത്തത്. മധ്യപ്രദേശിലെ ആശുപത്രിയിലാണ് സംഭവം. . കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും നാട്ടിലെത്തിയ യുവാവാണ്.
വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ ചുമയും ജലദോഷവും തൊണ്ടവേദനയും ഉള്ളതിനാൽ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടുകയായിരുന്നു. ഇയാളെ ഐസൊലേഷന്‍ വാര്‍ഡിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു ഇയാളില്‍ നിന്നും പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിച്ചത്. എന്നാല്‍ അതിന് മുന്നേ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍ നിന്നും മൂന്നു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുകയായിരുന്നു. അപ്പോൾ ഇരുവരെയും കാണാതാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha