ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടി; രണ്ട് ദിവസമായി അസമിലെ നദി കത്തുന്നു
ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടി രണ്ട് ദിവസമായി അസമിലെ ഒരു നദി കത്തുന്നു. പൈപ്പ് ലൈന്‍ തകര്‍ന്നതിന് പിന്നാലെ നദിയിലേക്ക് പതിച്ച ക്രൂഡോയിലിലേക്ക് തീ പടര്‍ന്നായിരുന്നു നദിയില്‍ തീ പിടുത്തം. ഗുവാഹത്തിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ദിബ്രുഗഡ് ജില്ലയിലെ നഹര്‍കതിയ പട്ടണത്തിലെ ബുര്‍ഹി ഡിഹിംഗ് നദിയിലായിരുന്നു ശനിയാഴ്ച തീപിടിത്തം നടന്നത്.
അപ്പര്‍ അസം മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്നും എണ്ണ ശേഖരിച്ച് പ്രധാന കേന്ദ്രത്തിലേയ്ക്കെത്തിക്കുന്ന പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ചയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ഓയില്‍ ഇന്ത്യ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാണെന്നും ഇത് പരിഹരിക്കാന്‍ വിദഗ്ധരുടെ ഒരു സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്നും ഓയില്‍ ഇന്ത്യ പറഞ്ഞു.
https://www.facebook.com/Malayalivartha